മാജിക് താരം വിതുര തങ്കച്ചൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു, ഗുരുതരപരിക്കുകളോടെ തങ്കച്ചൻ ആശുപത്രിയിൽ

ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് വിതുര തങ്കച്ചൻ. തങ്കു എന്നറിയപ്പെടുന്ന താരം മിമിക്രി കലാരംഗത്ത് നിന്നാണ് സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തങ്കച്ചന് വാഹനാപകടത്തിൽ പരിക്കുപറ്റിയിരിക്കുകയാണ്. പരിപാടി അവതരിപ്പിച്ച തിരികെ വരുന്ന വഴി വിതുരയിൽ വച്ചാണ് അപകടം സംഭവിച്ചത്. തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ തങ്കച്ചന്റെ നെഞ്ചിനും കഴുത്തിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തങ്കച്ചനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക്കിലൂടെ ജനപ്രീതി നേടിയ താരമാണ് വിതുര തങ്കച്ചൻ

ഫ്ലവേഴ്സ് ചാനലിലെ ഷോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം തൻറെ ജീവിതസാഹചര്യങ്ങളെപ്പറ്റി ഷോയുടെ എപ്പിസോഡുകളിലും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഭക്ഷണം പോലും കഴിക്കാൻ കിട്ടാതെ താൻ ബുദ്ധിമുട്ടുണ്ടെന്നും ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നതെന്നും താരം മുൻപ് പറഞ്ഞിരുന്നു. ഷോയിലെ തന്നെ അനുമായുള്ള താരത്തിന്റെ കോമ്പോ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രായമധികം ചെന്നിട്ടും ഇതുവരെ വിവാഹിതനാകാതിരിക്കുന്ന താരം എന്നും നർമ്മത്തിന്റെ അകമ്പടിയോടെയാണ് ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളത്. മാസങ്ങൾക്ക് മുൻപാണ് ഫ്ലവേഴ്സ് സ്റ്റാർ മാജിക് ഷോയിൽ സജീവമായിരുന്ന കൊല്ലം സുധി, ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കൊല്ലം സുധി വിടവാങ്ങിയതിൽ നിന്ന് മുക്തമായി വരുന്നതിനിടെയാണ് മറ്റൊരു ദുഃഖ വാർത്ത കൂടി ഇവരെ തേടി എത്തിയിരിക്കുന്നത്. കൊല്ലം സുധിയുടെ അടുത്ത സുഹൃത്ത് കൂടിയായ തങ്കച്ചന്റെ അപകട മറിഞ്ഞ് സഹപ്രവർത്തകരും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുകയാണ്.

Articles You May Like

x