പിസ്ത ഷെഡിൽ ഉള്ള പട്ടുസാരി ടെമ്പിൾ സെറ്റ് ആഭരണങ്ങൾ , വിവാഹ വേദിയിൽ അതീവ സുന്ദരിയായി പ്രേഷകരുടെ പ്രിയ നടി ചന്ദ്ര ലക്ഷ്മൺ

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മൺ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും നിരവധി ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് ചന്ദ്ര ലക്ഷ്മൺ .. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ താരം ചന്ദ്ര ലക്ഷ്മണിന്റെ വിവാഹ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ സ്വന്തം സുജാതയിലെ തന്നെ കേന്ദ്ര കഥാപാത്രമായ ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത് . മിനി സ്ക്രീനിലെ പ്രേഷകരുടെ പ്രിയ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചു എന്നുള്ള സന്തോഷത്തിലാണ് പ്രേഷകരിപ്പോൾ .

സ്വന്തം സുജാത എന്ന സീരിയലിൽ സുജാത എന്ന കഥാപാത്രത്തെ ചന്ദ്ര അവതരിപ്പിക്കുമ്പോൾ ആദം ജോൺ എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്നത് ..കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ ഇന്ന് രാവിലെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് , നേരത്തെ വിവാഹ തിയതിയും ഇരുവരും പുറത്തുവിട്ടിരുന്നു .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത് .. പ്രേക്ഷകർ ഏറെ കാത്തിരുന്ന താര വിവാഹം തന്നെയായിരുന്നു ചന്ദ്ര ലക്ഷ്മണിന്റേത്. അതുകൊണ്ട് തന്നെ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ..

 

പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമായി അതീവ സുന്ദരിയായിട്ടാണ് ചന്ദ്രയെ വിവാഹവേദിയിൽ കാണാൻ സാധിക്കുന്നത് , മുണ്ടും ഷർട്ടുമായിരുന്നു വരൻ ടോഷ് ക്രിസ്റ്റിയുടെ വേഷം .ഇരുവരുടെയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നുവെങ്കിലും ഇരുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെയായിരുന്നു വിവാഹം . ഇന്റർകാസ്റ്റ് മാര്യേജ് ആണെന്നറിഞ്ഞതുമുതൽ പ്രണയവിവാഹമാണോ എന്നുള്ള തരത്തിൽ നിരവധി ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും പക്കാ അറേഞ്ച് മാര്യേജ് ആണെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത് ..എന്തായാലും വിവാഹ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ മംഗള ആശംസകളുമായി രംഗത്ത് വരുന്നത് ..

 

2002 ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ അഭിനയലോകത്തേക്ക് എത്തുന്നത് .. പിന്നീട് പൃഥ്വിരാജ് നായകനായി എത്തിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു . പിന്നീട് നിരവധി മലയാള സിനിമകളിൽ താരം സജീവ സാന്നിധ്യമായി .2002 ൽ ബിഗ് സ്‌ക്രീനിലൂടെ അഭിനയലോകത്തേക്ക് എത്തിയ ചന്ദ്ര ലക്ഷ്മൺ അധികം വൈകാതെ തന്നെ മിനി സ്ക്രീനിലും ചേക്കേറി.2003 ൽ സംപ്രേഷണം ചെയ്ത സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ഏറെ സ്രെധിക്കപ്പെട്ടിരുന്നു. എന്തായാലൂം പ്രേഷകരുടെ പ്രിയ താരങ്ങൾ തന്നെ ജീവിതത്തിലും ഒന്നിച്ച സന്തോഷത്തിലാണ് പ്രേഷകരിപ്പോൾ . നിരവധി ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകളുമായി രംഗത്ത് വരുന്നത്

Articles You May Like

x