വിവാഹ ശേഷം നടിചന്ദ്ര ലക്ഷ്മണന്റെ ആദ്യ ജന്മദിനം ; നടൻ ടോഷ് ക്രിസ്റ്റി ഭാര്യക്ക് നൽകിയ ലക്ഷങ്ങൾ വിലയുള്ള പിറന്നാൾ സർപ്രൈസ് ഗിഫ്റ്റ് കണ്ടോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ആരാധകർ ഏവരും ആവേശത്തോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടെയും. ഈ അടുത്താണ് താരങ്ങൾ ആഘോഷമാക്കി തങ്ങളുടെ വിവാഹം നടത്തിയത്. ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സൂജാതയും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച രണ്ട് കഥാപാത്രങ്ങളായിരുന്നു. ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് ആരാധകരും ആവേശത്തിലായിരുന്നു. ആരാധകരെ അറിയിച്ചുകൊണ്ട് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം.

ഇപ്പോഴിതാ വിവാഹത്തിനുശേഷം ചന്ദ്ര ലക്ഷ്മണിന്റെ പിറന്നാൾ ആഘോഷം ആക്കി നടത്തിയിരിക്കുകയാണ് .ചെന്നൈയിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ പിറന്നാൾ ആഘോഷങ്ങൾ നടത്തിയത്. കേക്ക് കട്ട് ചെയ്യുന്നതും മധുരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്, ഇരുവരുടെയും ഇൻറർ കാസ്റ്റ് മാരേജ് ആയിരുന്നു. പ്രണയ വിവാഹം ആയതുകൊണ്ട് തന്നെ ഇരു വീട്ടുകാർക്കും ആദ്യം എതിർപ്പുകൾ ഉണ്ടാകണല്ലോ, പക്ഷേ ഇരുവരുടേയും കുടുംബക്കാർക്ക് യാതൊരുവിധ കുഴപ്പവും ഇല്ലായിരുന്നു. എല്ലാവരും യോജിച്ചു കൊണ്ട് സന്തോഷത്തോടു കൂടി തന്നെയാണ് ആണ് വധുവിനെ കൈപിടിച്ച് ഏൽപ്പിച്ചത്

പിസ്താ ഷെയ്ഡിൽ കസവ് നൂൽവർക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോർഡർ വരുന്ന കാഞ്ചിപുരം സാരി ആയിരുന്നു ചന്ദ്ര വിവാഹത്തിൽ അണിഞ്ഞ്. മാത്രമല്ല ടെമ്പിൾ സെറ്റ് ആഭരണങ്ങളും കൂടെ അണഞ്ഞപ്പോൾ അതിസുന്ദരിയായി ചന്ദ്ര ചിത്രങ്ങളിൽ തിളങ്ങിയിരുന്നു. ഇപ്പോൾ ചന്ദ്രയുടെ പിറന്നാളിന് ഭർത്താവ് പിറന്നാൾ സമ്മാനമായി നൽകിയത് ഒരു മൂക്കുത്തി ആയിരുന്നു. മൂക്കുത്തിക്ക് ഒരു പ്രത്യേകത ഉണ്ടെന്നും ചടങ്ങിൽ പറഞ്ഞു, വിവാഹത്തിൻറെ അന്ന് ചന്ദ്രയുടെ മൂക്കുത്തി ടോഷിന്റെ കൈ തട്ടി നഷ്ടപ്പെട് പോവുകയായിരുന്നുവെന്നും അന്നു മുതൽ തന്നെ താൻ ഒരു മൂക്കുത്തി സമ്മാനമായി നൽകാൻ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം അറിയിച്ചിരുന്നു.പിറന്നാൾ ആഘോഷത്തിൽ കട്ട് ചെയ്ത കേക്ക് എല്ലാവർക്കും പങ്കുവെച്ചു കൊണ്ട് പാട്ടുപാടി നൃത്തം ചെയ്തു കൊണ്ടാണ് ആഘോഷം എല്ലാവരും അവസാനിപ്പിച്ചത്

ആദ്യമായി കണ്ടുമുട്ടിയത് സ്വന്തം സുജാത എന്ന പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു, പരമ്പരയുടെ നൂറാം എപ്പിസോഡിനു ശേഷമാണ് ടോഷ് ക്രിസ്റ്റിയുടെ ആദി എന്ന കഥാപാത്രം പരമ്പരയിലേക്ക് എത്തുന്നത്. തുടർന്ന് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വിവാഹത്തിനു ശേഷം താരങ്ങൾ യൂട്യൂബ് ചാനലിൽ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ ആണ് പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത് ,വീഡിയോയ്ക്ക് താഴെ നിരവധിപേരാണ്പിറന്നാൾ ആശംസകളുമായി എത്തിയത്. ഈ സന്തോഷവും അടുപ്പും അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്നും ആരാധകർ അറിയിക്കുന്നു.

Articles You May Like

x