ഇരുപത്തിയഞ്ചാം പിറന്നാൾ രണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് മീനാക്ഷി; ഡെയ്‌ന്റെ വക മീനാക്ഷിക്ക് കിടിലം സർപ്രൈസ്

മഴവിൽ മനോരമയിൽ 2017 സംപ്രേഷണം തുടങ്ങിയ പരിപാടിയാണ് ഉടൻ പണം, വ്യത്യസ്ഥമായ ആ പരുപാടിക്ക് മലയാളികളുടെ ഇടയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്, ഇന്ന് ഇപ്പോൾ ഉടൻ പണം 3.0 വരെ വന്ന് നിൽക്കുന്നു, രാജ് കലേഷും മാത്തുക്കുട്ടിയും ആയിരുന്നു ആദ്യത്തെ രണ്ട് സീസണിലെ അവതാരകർ ആയി എത്തിയത്, എന്നാൽ ഉടൻ പണം 3.0 വന്നപ്പോൾ അവതാരകരായി എത്തിയത് നായക നായകൻ റിയാലിറ്റി ഷോയിൽ കൂടി മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ മീനാക്ഷയും, നായിക നായകനിലെ അവതാരകൻ കൂടിയായ ഡെയ്ൻ ഡേവിസും ആയിരുന്നു

ഇരുവരുടെയും വെത്യസ്തമായ അവതരണം കൊണ്ട് തന്നെ ഉടൻ പണം 3.0യും മലയാള പ്രേഷകരുടെ ഇഷ്ട ഷോ ആയി മാറുകയായിരുന്നു, ഡെയ്ൻ ഡേവിസ് അറിയപെടുന്നത് ഡിഡി എന്നാണ്, അത് പോലെ തന്നെ മീനു എന്നാണ് മീനാക്ഷിയെ മലയാള പ്രേക്ഷകർ വിളിക്കുന്നത്, നേരത്തെ പല മാസികയ്ക്ക് വേണ്ടിയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, അഭിനയത്തോടുള്ള തൻറെ അടങ്ങാത്ത ആഗ്രഹം കാരണം മീനാക്ഷി തൻറെ ജോലി വരെ ഉപേക്ഷിക്കുകയായിരുന്നു

എയർ ഹോസ്റ്റസ് ആയിട്ടായിരുന്നു മീനാക്ഷി ജോലിയിൽ പ്രവേശിപ്പിച്ചത് അതും താരത്തിന്റെ പത്തൊമ്പതാം വയസിൽ ആയിരുന്നു, അങ്ങനെയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായക നായകൻ റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചപ്പോൾ, എയർ ഹോസ്റ്റസിന്റെ ജോലി ഒരു മാസത്തെക്ക് അവതി എടുക്കുകയായിരുന്നു, ആ റിയാലിറ്റി ഷോയിൽ മീനാക്ഷി സെമി ഫൈനൽ വരെ എത്തുകയായിരുന്നു, പിന്നിട് അഭിനയത്തോടുള്ള താൽപര്യം കാരണം തൻറെ ജോലി തന്നെ മീനാക്ഷി ഉപേക്ഷിക്കുകയായിരുന്നു

ജോലി ഉപേക്ഷിച്ച ശേഷമാണ് മീനാക്ഷി ഉടൻ പണത്തിൽ അവതാരക ആകുന്നത്,ഉടൻ പണത്തിലെ താരത്തിന്റെ പെർഫോമൻസ് കൂടുതൽ പ്രശസ്‌ത ആക്കി എന്ന് തന്നെ പറയാം, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മീനാക്ഷി നിരവതി ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കാറുണ്ട്, ഇപ്പോൾ മീനാക്ഷിയുടെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, രണ്ട് കേക്ക് മുറിച്ചത് മീനാക്ഷി പിറന്നാൾ കൊണ്ടാടിയത്, വീട്ടുകാരും ഒന്നിച്ച് രാത്രി കേക്ക് മുറിച്ച് തൻറെ ജന്മദിനം ആഘോഷിച്ച് തൊട്ട് പുറകെ, ഡെയ്ൻ ഡേവിസിന്റെ വക സർപ്രൈസ്‌ ബിർത്തഡേ കേക്കുമായി മീനാക്ഷിയുടെ വീട്ടിൽ എത്തുകയായിരുന്നു, ഇപ്പോൾ മീനാക്ഷി രണ്ട് കേക്കും മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്, നിരവതി പേരാണ് മീനാക്ഷിക്ക് ജന്മദിന ആശംസകൾ അറിയിക്കുന്നത്

Articles You May Like

x