അമൃതയുടെ മകൾ പാപ്പു ഗോപിസുന്ദറിനെ വിളിക്കുന്നത് എന്താണെന്ന് അറിയാമോ; എൻറെ ജീവിതത്തിൽ അൽപ്പം സ്പെഷ്യലാണ് ഗോപി സുന്ദർ എന്ന് അവൾക്കറിയാം കൂടുതൽ വെളിപ്പെടുത്തലുമായി അമൃത സുരേഷ്

ഗോപിസുന്ദറിനും അമൃത സുരേഷിനുമൊപ്പമുള്ള പാപ്പുവിൻ്റെ ചിത്രങ്ങളും, വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഗുരുവായർ ക്ഷേത്രസന്ദർശനത്തിനായിരുന്നു മൂന്ന് പേരും ഒരുമിച്ചെത്തിയത്. അമൃതയുടെ മകൾ തന്നെ അംഗീകരിച്ചുവെന്നും, അത് സ്വഭാവികമായി സംഭവിച്ച കാര്യമാണെന്നാണ് ഗോപിസുന്ദർ പറയുന്നത്. അമ്മയുടെ ജീവിതത്തിൽ നോർമലി ഉള്ളൊരു വ്യക്തിയല്ല അദ്ദേഹമെന്ന് മനസിലാക്കാനായി അവൾക്ക് സമയം കൊടുത്തിരുന്നുവെന്നും, അവളത് മനസിലാക്കിയെന്നും അമൃതയും അവകാശപ്പെടുന്നു.

കുടുംബത്തിൽ എല്ലാവരും തന്നെ വിളിക്കുന്നത് ‘അങ്കൂട്ടന്‍’ എന്നാണെന്നും മകള്‍ വിളിക്കുന്നത് അങ്കോണ്ടയെന്നാണെന്നും, അവള്‍ക്ക് എല്ലാത്തിനോടുമൊരു ഓണ്ട ചേര്‍ക്കുന്ന സ്വഭാവമുണ്ടെന്നും, മമ്മോണ്ട, അഭിയോണ്ട എന്നൊക്കെയാണ് അവൾ വിളിക്കുന്ന രീതികളെന്നും ഇടയ്ക്ക് ഞാനവളെ വഴക്ക് പറഞ്ഞപ്പോള്‍ മമ്മി നോക്കിക്കോ, ഞാനിത് അങ്കോണ്ടയുടെ അടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ട് എന്ന് പറഞ്ഞതായും, എത്ര പെട്ടെന്ന് ഇത്ര സുഹൃത്തുക്കളായെന്ന് അറിയില്ലെന്നും, തങ്ങൾ നല്ല ഫ്രണ്ട്‌ലിയാണെന്നും, അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളാണ് ഇതെല്ലാമെന്നും ഗോപിസുന്ദർ പറയുന്നു.

അമൃതയുടെ മകളുമായി അങ്ങനെ പ്രത്യേകമായി ഒരു അടുപ്പം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും, ഒന്നും പിടിച്ച് വാങ്ങിക്കുന്ന സ്വഭാവം തനിയ്ക്കില്ലെന്നും, ആരെയും ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കാതെ തന്റേതായ രീതിയില്‍ ജീവിച്ച് പോവാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും ഗോപിസുന്ദർ കൂട്ടിച്ചേർത്തു. മോള്‍ക്ക് മോളുടേതായ ചോയ്‌സുണ്ടെന്നും, അവളുടേതായ രീതിയില്‍ അവളെന്നെ ആസപ്റ്റ് ചെയ്തിട്ടുണ്ടെന്നും അവളും, താനും ഹാപ്പിയാണെന്നും ഗോപി സുന്ദർ പറയുന്നു.

അവളും തങ്ങളുടെ ദിനചര്യയുടെ ഭാഗമായി മാറുകയായിരുന്നെന്നും, നമ്മള്‍ പോലുമറിയാതെ നമ്മളെല്ലാവരും ചേര്‍ന്ന് പോവുകയായിരുന്നെന്നും, അതിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ലെന്നും അവള്‍ കുട്ടിയായത് കൊണ്ടും പുതിയൊരാളെ അവള്‍ ആസപ്റ്റ് ചെയ്യണമെന്നുള്ളത് കൊണ്ടും അവള്‍ക്ക് അവളുടേതായ സമയം കൊടുത്തിരുന്നതായും അമൃത സൂചിപ്പിക്കുന്നു. ഈയൊരു വ്യക്തി തൻ്റെ ലൈഫില്‍ നോർമലി ഉള്ളൊരാൾ അല്ല എന്നത് അവള്‍ മനസിലാക്കണമായിരുന്നു. അതുകൊണ്ട് മാത്രമാണ് താൻ മമ്മിയ്ക്കൊരു ലൗവുണ്ടെന്ന സൂചന അവൾക്ക് കൊടുത്തതെന്നും, ഇതാണ് ആ ആൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിട്ടില്ലെന്നും അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ് ഗോപിസുന്ദറിനെയെന്ന് അമൃത സുരേഷ് മുൻപ് വ്യക്തമാക്കിയിരുന്നു.

താനും, മകൾ പാപ്പുവും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും, താൻ ബെസ്റ്റ് ഫ്രണ്ടായിട്ടാണ് അവളെ കാണുന്നതെന്നും എല്ലാ കാര്യങ്ങളും അവളുമായി ഷെയർ ചെയ്‌തിട്ടുണ്ടെന്നും, പ്രായത്തേക്കാൾ കൂടുതൽ പക്വതയുള്ള കുട്ടിയാണ് അവളെന്ന് പല സന്ദർഭങ്ങളിലും തോന്നിയിട്ടുണ്ടെന്നും ഗോപി സുന്ദറുമായുള്ള പ്രണയം തുടങ്ങിയ സമയത്ത് തന്നെ അവളോട് മമ്മിക്കൊരു ലവുണ്ടെന്ന് പ റഞ്ഞിരുന്നതായും,തനിയ്ക്കൊന്ന് നോക്കണമെന്നായിരുന്നു അവൾ പറഞ്ഞതെന്നും, പിന്നെ അവൾ ഓക്കെ പറയുകയായിരുന്നുവെന്നും. മമ്മിയുടെ സന്തോഷമാണ് തനിയ്ക്കേറേ പ്രധാനപ്പട്ടതെന്ന് അവളെപ്പോഴും പറയാറുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പുതിയ പാട്ടും, വിശേഷങ്ങളും, യാത്രകളുമായി അടിച്ച് പൊളിക്കുകയാണ് ഇരുവരും..

Articles You May Like

x