സ്റ്റാർ മാജിക്ക് സീരിയല്‍ താരം നടി തന്‍വി രവീന്ദ്രന്‍ വിവാഹിതയായി ; വൈറലായ വിവാഹ വീഡിയോ കാണാം

ലയാള ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കാസര്‍ഗോഡുകാരിയായ തന്‍വി രവീന്ദ്രന്‍. വില്ലത്തി വേഷങ്ങളാണ് താരം ഏറെ കൂടുതലും ചെയ്തിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് ആയിരുന്ന തന്‍വി മോഡലിംഗ് രംഗത്തും നിന്നുമാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മൂന്നുമണി എന്ന ടെലിവിഷന്‍ പരമ്പരയിലാണ് തന്‍വി ആദ്യമായി അഭിനയിച്ചത്. ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ ജെന്നിഫര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിരുന്നു ജെന്നിഫര്‍.

ഫ്ളവേഴ്സ് ടി.വിയിലെ സ്റ്റാര്‍ മാജിക്(ടമാര്‍ പടാര്‍) ആദ്യ സീസണിലെ സ്ഥിരം പങ്കാളി ആയിരുന്നു തന്‍വി. മൂന്നുമണി, രാത്രിമഴ, ഭദ്ര എന്നീ സീരിയലുകളിലും താരത്തിന്റെ അഭിനയ മികവ് കാണിച്ചിട്ടുണ്ട്. അഭിനയത്തിന് ഇടവേള ഇട്ട തന്‍വി ഇപ്പോള്‍ ദുബായിലാണ് താമസിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. കഴിഞ്ഞ വിഷുവിന് താരം പങ്കുവെച്ച് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊവിഡ് കാലത്തെ വിഷുവും, വിഷു ദിനത്തിലെ ഉണ്ണിക്കണ്ണനെയും ഒരു ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിക്കുകയായിരുന്നു. രാധയുടെ വേഷത്തിലാണ് തന്‍വിയെത്തുന്നത്. കൊവിഡ് കാലത്ത് പുറത്തുപോകരുതെന്നും, സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കണമെന്നുമുള്ള സന്ദേശവുമായിട്ടായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്.ഏപ്രിലില്‍ ആയിരുന്നു തന്‍വിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് . അന്ന് തന്വി തൻറെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു അതെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറിരുന്നു. തന്വിയുടെ കഴുത്തിൽ താലി ചാർത്തിയത് ദുബായില്‍ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷ് ആണ്. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ എല്ലാം നടന്നത് ദുബായില്‍ വെച്ചായിരുന്നു.

തന്വിയുടെ വരൻ ഗണേഷ് മുംബൈ സ്വദേശിയാണ് . ഇപ്പോഴിതാ തന്‍വി രവീന്ദ്രന്‍ വിവാഹിതയായ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയുടുത്ത് മുടി നിറയെ മുല്ലപ്പൂവും ചൂടി സുന്ദരിയായാണ് താരം എത്തിയത്. തന്‍വി ധരിച്ച കുംങ്കുരു മാലയാണ് ആഭരണങ്ങളില്‍ ഏറെ ശ്രദ്ധേയം ആയി മാറിയത് . മുംബൈയില്‍വെച്ച് ബ്രാമണാചാരങ്ങള്‍ പ്രകാരമാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. കൈക്കുമ്പിളില്‍ താമര പൂവ് വെച്ചായിരുന്നു കന്യാധാനം നടന്നത്. ഇതിനോടകം ഇരുവരുടെയും വിവാഹ വീഡിയോ വൈറലായി മാറീട്ടുണ്ട് കൂടാതെ തന്‍വിയ്ക്ക് നിരവധിപേരാണ് ഇപ്പോൾ വിവാഹ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

Articles You May Like

x