ആമസോണ്‍ മഴക്കാടുകളില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്തി;കണ്ടുകിട്ടുമ്പോള്‍ കുട്ടികള്‍ തൊലിയൊട്ടി അസ്ഥികള്‍ തെളിഞ്ഞ് കാണുന്ന നിലയില്‍

മസോണ്‍ മഴക്കാടുകളില്‍ അബദ്ധത്തില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്തി. കാണാതായി 27 ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. എട്ട് വയസ്സുകാരനായ ഗ്ലെസന്‍ കാര്‍വാലോ റിബേറോയും ആറ് വയസ്സുകാരനായ ഗ്ലാക്കോ കാര്‍വാലോ റിബോയുമാണ് ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ടത്. തിരികെ കുട്ടികളെ കണ്ടെടുക്കുമ്പോള്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ തൊട്ടിയൊട്ടി അസ്ഥികള്‍ തെളിഞ്ഞ് കാണുന്ന നിലയിലായിരുന്നു. ഫെബ്രുവരി 18ന് ആണ് ഇവരെ കാണാതാകുന്നത്. പക്ഷിയുടെ പിന്നാലെ കാട്ടിലേക്ക് പോയതായിരുന്നു ഇരുവരും. മാര്‍ച്ച് 15 ന് കാട്ടില്‍ മരം വെട്ടാനെത്തിയ ആളാണ് കാട്ടില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്തിയത്.ഉടന്‍ തന്നെ അദ്ദേഹം വിവരം പുറം ലോകത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ രണ്ട് പേരേയും ടൗണ്‍ ഹാളിലെത്തിച്ചു. വിമാന മാര്‍ഗം ആമസോണിന്റെ തലസ്ഥാന നഗരമായ മനാവൂസിലെത്തിച്ച ശേഷം ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനാണ് തീരുമാനം.

 

 

ഗ്ലെസന്‍ കാര്‍വാലോ റിബേറോയും ഗ്ലാക്കോ കാര്‍വാലോ റിബേറോയും ആമസോണിലെ പാല്‍മെയ്‌റ എന്ന തദ്ദേശീയ ഗോത്രത്തില്‍പ്പെട്ട കുട്ടികളാണ്.കുട്ടികളെ കാണാതായ ശേഷം കുറച്ച് ദിവസങ്ങള്‍ പൊലീസും അഗ്നിശമന സേനയും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. പക്ഷേ, കുട്ടികളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതെ വരുകയായിരുന്നു. പിന്നീട്, തിരച്ചില്‍ കൊണ്ട് കാര്യമില്ലെന്ന നിഗമനത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.പൊലീസും അഗ്നിശമന സേനയും തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും കുട്ടികളുടെ ഗോത്രമായ പാല്‍മെയ്‌റയിലെ അംഗങ്ങള്‍ തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയായിരുനനു. ആ തിരച്ചിലാണ് ഒടുവില്‍ ഫലപ്രാപ്തിയിലെത്തിയത്.

 

 

ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ആമസോണാസ്. ആമസോൺ നദിയിൽ നിന്നാണ് ഈ സംസ്ഥാനത്തിന് പേരു വന്നത്. സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗവും മഴക്കാടുകളാണ്.ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനമാണിത്. ഇതിന്റെ വിപുലീകരണം 9 രാജ്യങ്ങൾ വരെ 5 കിലോമീറ്റർ 500,000 വനമേഖലയാണ്. ലോകത്തിലെ എല്ലാ ഉഷ്ണമേഖലാ വനങ്ങളും ഒരേ സമയം ചേർത്താൽ, ആമസോൺ മഴക്കാടുകൾ വിപുലീകരണത്തിൽ കൂടുതലാണ്. ലോകത്തിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥ ആമസോൺ മഴക്കാടുകളിലുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററോളം നീളുന്ന വലിയ ആമസോൺ നദിയാണ് ഈ ആവാസവ്യവസ്ഥയെ പോഷിപ്പിക്കുന്നത്, ഇത് ആവാസവ്യവസ്ഥയുടെ പ്രധാന അടിത്തറയാണ്. അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്ന വനമാണ് ആമസോൺ മഴക്കാടുകൾ.
കഴിഞ്ഞ 21000 വർഷത്തിനിടയിൽ ആമസോണിലെ സസ്യജാലത്തിന് കാര്യമായ മാറ്റങ്ങൾ വന്നതായി കരുതുന്നു. പുരാതനകാലം മുതൽ തനെ ആമസോൺ വനങ്ങളിൽ മനുഷ്യർ താമസിച്ചിരുന്നു. 11200 വർഷം മുമ്പ് മനുഷ്യർ വസിച്ചിരുന്നതായി പര്യവേഷണങ്ങൾ സൂചിപ്പിക്കുന്നു.ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോൺ മഴക്കാടുകൾ. ഇരപിടിയന്മാരിൽ വലിയവർ കരയിൽ കറുത്ത ചീങ്കണ്ണി, ജാഗ്വാര്‍,പൂമ,അനാക്കൊണ്ട എന്നിവരും വെള്ളത്തിൽ ഇരയെ ബോധം കെടുത്താനും കൊല്ലാനോ പോലും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്.ഇവ കൂടാതെ ധാരാളം പരാന്നഭോജികളായ ജീവികളും രോഗം പരത്തുന്നവയും ഉണ്ട്.

Articles You May Like

x