അമൃത മകളെ വഴക്ക് പറഞ്ഞു, ഗോപി സുന്ദർ പാപ്പുവിനെ ചേർത്ത് പിടിച്ചു, വൈറൽ വീഡിയോ കാണാം

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ച ചെയ്യുകയും വലിയ രീതിയിൽ വിമർശനത്തിന് വിധേയരാവുകയും ചെയ്യുന്ന താര ദമ്പതികളാണ് ഗോപി സുന്ദറും, അമൃതയും. എന്നാൽ ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ ഇരുവരും എന്ത് വിശേഷം പങ്കുവെച്ച് കഴിഞ്ഞാലും വളരെ വേഗത്തിൽ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും, വൈറലായി മാറുകയും ചെയ്യാറുണ്ട്. തങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അമൃതയും, ഗോപിസുന്ദറും രംഗത്തെത്തിയതിന് പിന്നാലെ പാപ്പരാസികൾ ഇവരെ ചുറ്റിപ്പറ്റിയാണ് പുതിയ കഥകൾ മെനയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇഷ്ടപ്പെടുന്ന ആരോധകരോടായി നന്ദി പറഞ്ഞുകൊണ്ട് അമൃത ലൈവിൽ വന്നിരുന്നു. അമൃതയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് വൺ മില്യണിൽ എത്തിയതിന് പിന്നാലെയാണ് ആരാധകരോട് അമൃത നന്ദി അറിയിച്ചത്. തന്നെ സ്നേഹിക്കുന്ന ആളുകളുടെ പിന്തുണയാണ് ഇതുവഴി പ്രകടമാകുന്നതെന്നായിരുന്നു അമൃത പങ്കുവെച്ചത്.

ഗോപിസുന്ദറും, അമൃതയും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരെയും പിന്തുണച്ചും, വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഗോപിസുന്ദറും, അമൃതയും ചർച്ചചെയ്യപ്പെടുമ്പോൾ അമൃതയെ സ്നേഹിക്കുന്നവർ മകൾ പാപ്പുവിനെക്കുറിച്ചും (അവന്തിക) തിരക്കാറുണ്ട്. അമൃതയുടെയും, ബാലയുടെയും മകളാണ് പാപ്പു. ‘പാപ്പു ആൻഡ് ഗ്രാൻഡ്മാ’ എന്ന ഒരു യുട്യൂബ് ചാനൽ തന്നെ മകൾക്ക് സ്വന്തമായിട്ടുണ്ട്. തൻ്റെ വിശേഷങ്ങളെല്ലാം പാപ്പു ഇതുവഴി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തൻ്റെ യുട്യൂബ് ചാനലിലൂടെ പാപ്പു പങ്കുവെച്ച പുതിയ വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൻ്റെ സ്കൂൾ ബാഗിനെക്കുറിച്ച് പാപ്പു പറയുന്ന ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. മകളെ സഹായിക്കുന്നതിനായി ക്യാമറയ്ക്ക് പുറകിലായി അമ്മ അമൃതയുമുണ്ട്. പാപ്പു പറയുന്ന ഓരോ കാര്യങ്ങളും വളരെ വൃത്തിയായി ഷൂട്ട് ചെയ്യുന്നത് ഗോപി സുന്ദറാണ്. വീഡിയോ എടുക്കുമ്പോൾ പറയുന്ന കാര്യങ്ങൾ പല തവണയായി പാപ്പു ആവർത്തിക്കുന്നുണ്ടെങ്കിലും ക്ഷമാപൂർവം അതെല്ലാം കട്ട് ചെയ്ത വീണ്ടും എടുക്കുന്നത് ഗോപി സുന്ദറാണ്.  അമൃതയുടെയും, ബാലയുടെയും മകളാണ് പാപ്പു.  അമ്മയ്‌ക്കൊപ്പം എപ്പോഴും പാപ്പുവിനെ കാണാം.

വളരെ സന്തോവതിയായി ചിരിച്ചുകൊണ്ടാണ് പാപ്പു ഈ വീഡിയിലുള്ളത്. അമൃതയും, ബാലയുമായി വേർപിരിഞ്ഞ് കഴിയുകയാണെങ്കിലും മകളെ പൊന്നുപോലെയാണ് അമൃത നോക്കുന്നത്. താൻ ജീവിക്കുന്നത് പോലും അവൾക്ക് വേണ്ടിണെന്ന് അമൃത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അമൃത ഗോപി സുന്ദറുമായിട്ടുള്ള പ്രണയം വെളിപ്പെടുത്തുമ്പോൾ പോലും മകളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും അവൾ ഓകെ പറഞ്ഞത് കൊണ്ടാണ് താൻ ആ തീരുമാനമെടുത്തതെന്നായിരുന്നു അമൃത സൂചിപ്പിച്ചത്.

ഇപ്പോഴിതാ അമ്മയ്ക്ക് മാത്രമല്ല തനിയ്ക്കും ലഭിച്ചിരിക്കുന്നത് നല്ലൊരു കൂട്ടാണെന്ന് മനസിലാക്കി തരികയാണ് പാപ്പു. പാപ്പു പങ്കുവെച്ച വീഡിയോ അൽപ്പ സമയത്തിനുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു. നിരവധി ആളുകളാണ് പാപ്പുവിനെയും, ഗോപിസുന്ദറിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്. നിങ്ങൾക്കിടയിലെ സ്നേഹവും, കരുതലും കൂടുതൽ ഊഷ്മളതയുള്ളതായി മാറാട്ടയെന്നും,നല്ല സുഹൃത്തുക്കളാവട്ടെ പാപ്പുവും, ഗോപിസുന്ദറെന്നുമാണ്     ഇരുവരുടെയും ആരാധകർ പറയുന്നത്. സന്തോഷവതിയായ പാപ്പുവിനെ കാണുമ്പോൾ അമൃതയെടുത്ത തീരുമാനം ശരിയെന്ന നിലയ്ക്കും, മകൾക്കൊപ്പം സന്തോഷകരമായി ജീവിക്കൂ എന്നാണ് പ്രേക്ഷകർ പറയുന്നത്.

Articles You May Like

x