5 ആം വയസിൽ ഉപ്പ ഉപേഷിച്ചുപോകുമ്പോൾ 12 ലക്ഷം രൂപയുടെ കടം , മറ്റുകുട്ടികൾ വേനലവധി ആഘോഷിക്കുമ്പോൾ വിശ്രമമില്ലാതെ പണിയെടുക്കാനുള്ള ഓട്ടം . ഉപ്പും മുളകിലെ പ്രേഷകരുടെ പ്രിയ താരം കേശുവിന്റെ യാതാർത്ഥ ജീവിതം

ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്യുന്ന ഉപ്പും മുളക് എന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത് പരമ്പരയിലെ ഏറ്റവും ചെറിയ കുട്ടിയായ പാറുവിനു മുതൽ ഫാൻസ് പേജുകളും നിരവധി ആരാധകരും സോഷ്യൽ മീഡിയയിൽ ഇന്ന് ഉണ്ട് നന്നായി ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന ആളുകളാണ് ഇതിലെ ഓരോ താരങ്ങളും അതിൽ എടുത്തു പറയേണ്ട പേരാണ് അൽസാബിത്തിന്റേത് .കേശു എന്നപേരിൽ ഉപ്പും മുളകിൽ തകർത്തഭിനയിക്കുന്ന ചേട്ടനോടും ചേച്ചിയോടും വഴക്ക് പിടിച്ച് സ്നേഹം കൂടിയും കുഞ്ഞനുജത്തി പാറുക്കുട്ടിയുടെ സ്നേഹനിമിഷങ്ങളും അമ്മയെ സഹായിക്കുന്ന നല്ല മകനായും അച്ഛൻറെ ചെല്ല കുട്ടിയായി ഒക്കെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചു തകർക്കുമ്പോൾ ജീവിതത്തിൽ അനുഭവിച്ചത് അധികവും കൈപ്പേറിയ നിമിഷങ്ങൾ ആയിരുന്നു . വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു ബീനയ്ക്ക് അൽസാബിത്തിനെ ലഭിച്ചത് .

നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ എറണാകുളത്ത് ഒരു ആശുപത്രിയിൽ ട്രീറ്റ്മെൻറ് നടത്തുകയും പല അമ്പലങ്ങളിലും പള്ളികളും നേർച്ച വയ്ക്കുകയും അതിന് ഒടുവിൽ തനിക്ക് കിട്ടിയ പുണ്യമാണ് തൻറെ മകൻ എന്ന് ബീന പറയുന്നു. മോന്റെ ചെറുപ്പത്തിൽ ഒരു കടയുണ്ടായിരുന്നു. അവിടെ വരുന്നവരോടൊക്കെ അവൻ സംസാരിക്കുകയും വഴിയിലൂടെ പോകുന്ന ഒരാളെയും വെറുതെ വിടുകയും ഇല്ലായിരുന്നു. നല്ല ചെറുപ്പത്തിൽ തന്നെ എല്ലാവരോടും സംസാരിക്കുന്ന അവനോട് മറ്റുള്ളവർക്കും വലിയ ഇഷ്ടം തന്നെയായിരുന്നു കേശുവുമായി ഇത്തിരി ബന്ധം അൽസാബ്യൻ ഉണ്ട് അത് ഭക്ഷണത്തിൻറെ കാര്യത്തിൽ അല്ല മറിച്ച് സംസാരത്തിന്റെ കാര്യത്തിലാണ് ആരെയും വിഷമിപ്പിക്കുന്ന രീതിയിലുള്ള ഒരു സംസാരവും അവൻറെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല അതാണ് മകൻറെ പ്ലസ് പോയിൻറ് എന്നും ബീന പറയുന്നു.

സ്വന്തം വീട് നഷ്ടമാകുമെന്ന് സ്ഥിതിയെത്തിയപ്പോഴാണ് അൽസാബിത്ത് അഭിനയത്തിലേക്ക് കടന്നുവന്നത് . വമ്പൻ സാമ്പത്തിക പ്രശ്നങ്ങളും അപ്പൻ ഉപേക്ഷിച്ചു പോയത് ഒക്കെ ചെറിയ പ്രായത്തിൽ തന്നെ അനുഭവിക്കേണ്ടി വന്നപ്പോഴും അമ്മയ്ക്ക് കരുത്തായി എന്നും കൂടെയുണ്ടാകാൻ അൽസാബിത്ത് ശ്രമിച്ചിരുന്നു. പത്തനംതിട്ട കലഞ്ഞൂരിലാണ് താരത്തിന്റെ വീട് .കടയിലായ കുടുംബത്തിൽ സംരക്ഷിച്ചത് 10 വയസ്സുകാരന്റെ സമ്പാദ്യമാണെന്ന് അഭിമാനത്തോടെയാണ് അമ്മ പറയുന്നത് .കോന്നിയിൽ നിന്ന് അൽസാബിത്തിന് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് അൽസാബിത്തിന്റെ ഉമ്മയും കുടുംബവും പത്തനംതിട്ടയിലേക്ക് താമസം മാറുന്നത് .വീട് വച്ച സമയത്ത് അച്ഛൻ ഇവരെ ഉപേക്ഷിച്ചു പോവുകയും ചെയ്തു . കടയും ഒപ്പം വീടിൻറെ നിർമ്മാണത്തിനായും എടുത്ത കടങ്ങൾ പെരുകി വീട്ടാൻ കഴിയാതെ വന്നതോടെയാണ് അദ്ദേഹം മറ്റൊരു ജീവിതം തേടിപ്പോയത് എന്ന് ബീന പറയുന്നു .

 

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും തുച്ഛമായ വേദനത്തിന് വരെ ജോലി ചെയ്യേണ്ട അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അൽസാബിത്തിന്റെ ഉമ്മ പറയുന്നു. കുട്ടിപ്പട്ടാളം അടക്കമുള്ള പരിപാടിയിൽ അൽസാബിത്ത് പങ്കെടുത്തതോടെയാണ് ഉപ്പും മുളകിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത് .എൻറെ കുഞ്ഞ് ജോലി ചെയ്തു ഉണ്ടാക്കിയ കാശു കൊണ്ടാണ് ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടിയത് .മറ്റു കുട്ടികൾ വേനലവധിക്കാലം ആഘോഷിക്കുമ്പോൾ എൻറെ മകൻ കുടുംബത്തിനായി രാവും പകലും ഇല്ലാതെ അധ്വാനിക്കുകയായിരുന്നു എന്ന് അൽസാബിത്തിന്റെ അമ്മ പറയുന്നു .ഒരുപാട് പ്രയാസങ്ങൾക്കിടയിലും മലയാളികളെ എന്നും ചിരിപ്പിക്കുന്ന കേശുവിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുകയാണ്

Articles You May Like

x