ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഡോ റോബിൻ : അഭിമാന നിമിഷമെന്ന് ആരാധകർ

ബിഗ് ബോസ് ആരാധകരെയും, ഉപ്പും മുളകും പ്രേക്ഷകരെയും സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയൊരു വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇരു കൂട്ടർക്കും ഒരുപോലെ സന്തോഷം തരുന്ന ഒരു വാർത്തയാണിത്. എന്താണ് കാര്യം എന്നല്ലേ ? ബിഗ് ബോസ് മത്സരാർത്ഥിയായ റോബിൻ പങ്കുവെച്ച് ചില ചിത്രങ്ങളാണ് ഇത്തരം ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും മികച്ച സീരിയലുകളിൽ ഒന്നാണ് ഉപ്പും മുളകും. നിരവധി പ്രേക്ഷകരാണ് ഈ പരമ്പരയ്ക്ക് സ്വന്തമായിട്ടുള്ളത്. ഇടയ്ക്ക് വെച്ച് ചില കാരണത്താൽ പരിപാടി നിർത്തിയെങ്കിലും പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിച്ച് പരമ്പരയുടെ സംപ്രേക്ഷണം വീണ്ടും ആരംഭിക്കുകയായിരുന്നു.

അതുപോലെതന്നെ കേരളത്തിൽ ഒന്നാകെ നിരവധി ആരാധകർ ഉണ്ടായിരുന്ന പരിപാടികളിൽ ഒന്നായിരുന്നു ബിഗ് ബോക്‌സ് സീസൺ ഫോർ മലയാളം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബിഗ് ബോസ് സീസൺ ഫോർ അതിൻ്റെ നൂറ് ദിവസത്തെ അധ്യായം പൂർത്തിയാക്കി വിജയിയെ പ്രഖ്യാപിച്ചത്. വിജയിക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥികളിൽ ഒരാളാണ് ഡോ. റോബിൻ. ഡോക്ടർ റോബിൻ ഉപ്പും മുളകിലെയും കുടുംബാംഗങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

ഉപ്പും മുളകിൻ്റെയും ഇനി വരാനിരിക്കുന്ന പുതിയ എപ്പിസോഡിൽ റോബിനും ഉണ്ടാവും എന്നുള്ള സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഉപ്പും മുളകും കുടുംബത്തിലേക്ക് റോബിൻ കോഡ് എത്തുന്നതോടെ പരമ്പര വൻ വിജയമാവാനും പ്രേക്ഷകർ ഇപ്പോൾ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ പരമ്പരയെ ഏറ്റെടുക്കാനാണ് സാധ്യത.

ഉപ്പും മുളകിൻ്റെയും പ്രേക്ഷകരും, ഡോക്ടർ റോബിൻ്റെ ആരാധകരും ഈ ഒരു എപ്പിസോഡ് പുറത്തു വരുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന പോലെ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് ഉപ്പും മുളകിലെയും ആരോ അഭിനേതാക്കളും. ഉപ്പും മുളകിയും തിരിച്ചുവരവ് കൂടുതൽ ഗംഭീരമാക്കുന്നതിന് വേണ്ടിയാണ് റോബിനും ഇവർക്കൊപ്പംജോയിൻ ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഉപ്പും മുളകും ടീമിനൊപ്പമുള്ള ചിത്രം ഡോക്ടർ റോബിൻ പങ്കുവെച്ചു എന്നല്ലാതെ താൻ അഭിനയിക്കുന്നുണ്ടെന്നോ, ഏതെങ്കിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നോ എന്നതിന് സംബന്ധിച്ചൊന്നും ഇതുവരെയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.

അതേസമയം ഉപ്പും മുളകിലും ഡോക്ടർ റോബിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നു എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. ലച്ചു എന്ന കഥാപാത്രത്തിൻ്റെ ഭർത്താവായിട്ടായിരിക്കും റോബിൻ ഉപ്പും മുളകിലും എത്തുകയെന്നും പറയുന്നു. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിന് പിന്നാലെ വലുതും, ചെറുതുമായ നിരവധി അവസരങ്ങളാണ് റോബിനെ തേടിയെത്തുന്നത്. അഭിനയത്തിലും കൂടെ ഒരു കൈ നോക്കുവാനുള്ള ശ്രമത്തിലാണ് ഡോ റോബിൻ. നിരവധി ആരാധക പിന്തുണയുള്ള വ്യക്തിയായത് കൊണ്ട് തന്നെ ഡോ റോബിനെ സംബന്ധിക്കുന്ന ഈ ഏതൊരു വാർത്തയും വലിയ ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ച ഡോ റോബിൻ ഉപ്പു മുളകിലും പ്രധാന വേഷത്തിലെത്തുന്നു എന്നതാണ്.

Articles You May Like

x