വഴി തടഞ്ഞാൽ ഞാനും കേസ് കൊടുക്കും, മാധ്യമ പ്രവർത്തകർ ദേഹത്ത് തൊടാൻ ശ്രമിച്ചപ്പോഴും മനപൂർവ്വം തൊടാതെ മാറി നിന്ന് സുരേഷ് ​ഗോപി

മാധ്യമ പ്രവർത്തകയുടെ ദേഹത്ത് സ്പർശിച്ചെന്ന പേരിൽ ആരോപണം നേരിടുന്ന സുരേഷ് ​ഗോപിയെ വീണ്ടും വളഞ്ഞ് മാധ്യമ പ്രവർത്തകർ. മാധ്യമ പ്രവർത്തകർ സ്പർശിക്കാതെ കൈകൂപ്പി ഒതുങ്ങി നടക്കുന്ന സുരേഷ്​ ​ഗോപിയുടെ വീഡിയോ ശ്രദ്ധയാഘർഷിക്കുന്നു. തൃശൂരിൽ പൊതുപരിപാടിക്കെത്തിയതായിരുന്നു സുരേഷ് ​ഗോപി.

‘വഴി നിഷേധിക്കരുത്, എനിക്ക് അതിനുള്ള അവകാശമുണ്ടെ്. ഞാനും കേസ് കൊടുക്കുമെന്ന് സുരേഷ് ​ഗോപി ചെറു ചിരിയോടെ പറ‍ഞ്ഞു. മാധ്യമ പ്രവർത്തകർ ദേഹത്ത് തൊടാൻ ശ്രമിച്ചപ്പോഴും താരം മനപ്പൂർവം ഒഴിഞ്ഞുമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള ആവർത്തിച്ചുള്ള ചോദ്യത്തിന് കോടതി നോക്കിക്കൊളും എന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേ സമയം സുരേഷ് ഗോപി അപമാര്യാദയായി പെരുമാറിയെന്ന കേസിൽ മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി. കോഴിക്കോട് നടക്കാവ് പോലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂർ നീണ്ടു. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ മാധ്യമപ്രവർത്തക മൊഴിയിൽ ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി. മാധ്യമപ്രവർത്തകയുടെ പരാതിയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ, സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു.

Articles You May Like

x