ലക്ഷങ്ങളുടെ വരുമാനം ദുബായിൽ ജോലി, സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിച്ചു, സെലിബ്രറ്റി ഒരു കുഞ്ഞിന്റെ മാതാവ് ; എന്നിട്ടും ഈ ചെറുപ്രായത്തിൽ റിഫ എന്തിനിത് ചെയ്തു???

ലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (21)വിനെ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെങ്കില്‍ അവള്‍ എന്തിനാണ് ഈ കടുംകൈ ചെയ്തത് എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. അവളുടെ ഉള്ളില്‍ ആത്മഹത്യ ചെയ്യാനുതകുന്ന വിധത്തില്‍ മാനസിക വിഷങ്ങളുുണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല.ദുബായില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്.

തിങ്കളാഴ്ച രാത്രി മെഹ്നുവിന് ഒരു വിരുന്നുണ്ടായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതായതിനാല്‍ റിഫ വിരുന്നിന് പങ്കെടുക്കാന്‍ പോയില്ല. വിരുന്ന് കഴിഞ്ഞ് പുലര്‍ച്ചയോടെയാണ് മെഹ്നു താസസ്ഥലത്ത് എത്തിയത്. വന്നപ്പോള്‍ കണ്ട കാഴ്ച്ച തൂങ്ങി മരിച്ച നിലയിലുള്ള റിഫയെ ആണ്. ദുബൈയിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി.ഇതിനിടയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസുമായി പ്രണയത്തിലാവുകയും നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരാവുകയും ചെയ്തു.ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു.തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഇൗ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു.രണ്ട് മാസം മുമ്പ് ഭര്‍ത്താവിനും മകന് അസാനുമൊപ്പം സന്ദര്ഞസക വിസയില്‍ യു എ ഇയിലെത്തിയ റിഫ പിന്നീട് നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. പിന്നീട് മകനെ ഉമ്മയുടേയും ഉപ്പയുടേയും കൂടെ നിര്‍ത്തി 20 ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും യു എ ഇലെത്തിയത്. അതിനു ശേഷം റിഫയും ഭര്‍ത്താവും ചേര്‍ന്ന് വീഡിയോ-സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.

തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപ്പെട്ടിരുന്നു. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്.അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും.മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിക്ക് മാതാപിതാക്കളുമായും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്.

സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നാണ് മെഹ്നുവിന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ കോഴിക്കോട് സ്വദേശി ജംഷീദ് പറഞ്ഞത്.പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്കു കൊണ്ടുപോകാനാണു തീരുമാനം.അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

Articles You May Like

x