എന്റെ റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ് ; ലൈവിൽ വന്ന് സത്യാവസ്ഥ വെളിപ്പെടുത്തി മെഹ്നാസ്

ലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നാസ് (മെഹ്നു) വിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറായിരുന്നു റിഫ.

റിഫയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിനിടെ, ഭര്‍ത്താവ് മെഹ്നുവിനെ പഴിചാരിയും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മെഹ്നു പബ്ലിക്ക് കേരള ന്യൂസിനെക്കുറിച്ച്‌ പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. ”ഞാന്‍ ഇത്രയും ദിവസം എന്താണ് മിണ്ടാതിരുന്നത് എന്ന് എല്ലാവരും ചോദിക്കുകയാണ്. സത്യം തെളിയിക്കാന്‍ കാത്തിരിക്കുകയായിരുന്നു. സത്യം ഒരുനാള്‍ തെളിയും എന്ന വിശ്വാസം എനിക്കുണ്ട്. പബ്ലിക്ക് കേരള ഇത്രയും മോശമായി എന്നെ ചിത്രീകരിക്കും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

എല്ലാ വീഡിയോസും ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ഏഴ് മണിക്കൂറിന്റെ ഇന്റര്‍വ്യൂ എടുത്തിട്ടുണ്ട്. എന്നാല്‍ അതിലെ 20 മിനിറ്റിന്റെ ഇന്റര്‍വ്യൂ ആണ് പുറത്ത് വിട്ടിട്ടുള്ളത്. അവരോട് എനിക്ക് പറയാനുള്ളത് ഓരോരുത്തരുടേയും കണ്ണീര്‍ വീഴ്ത്തിയിട്ടല്ല വാര്‍ത്ത വായിക്കേണ്ടത് എന്നാണ്. അത് നിലനില്‍ക്കുകയും ചെയ്യില്ല. ചങ്ക്‌പൊട്ടിയാണ് പറയുന്നത്. പണത്തിന് വേണ്ടിയല്ല നാം ജീവിക്കേണ്ടത്. മറിച്ച് മനസമാധാനത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത്. വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകും.

ഒന്നും പറയാതെ ഇനിയും ശ്വാസംമുട്ടി മുന്നോട്ട് പോകാന്‍ കഴിയില്ല.എന്നെയും റിഫയേയും സ്‌നേഹിച്ചവരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. മാധ്യമങ്ങളോട് തന്നെ ഞാന്‍ അവ പറയും. എന്റെ കൈയ്യിലുള്ള തെളിവ് എല്ലാം ഞാന്‍ കൊടുക്കും.ഞാന്‍ ഇവിടെ വെറുതേ ഇരിക്കുകയാണെന്ന് പറയുന്നത് വെറുതെ ആണ്.ഞാനും റിഫയും തമ്മില്‍ എങ്ങനെ ആയിരുന്നെന്നും ഞങ്ങള്‍ക്കിടയില്‍ വില്ലനായി വന്നത് ആരാണ് എന്നുമുള്ള എല്ലാം പുറത്ത് കൊണ്ടുവരും. പലരും നിരന്തരം എന്നെയും എന്റെ കുടുംബത്തേയും വിളിച്ച് സത്യങ്ങള്‍ ചോദിക്കുകയാണ്. എന്റെ നിശബ്ദത പലരും മുതലെടുക്കുന്നുണ്ട്.ഇതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു നിരപരാധിയെ ആണ് കുറ്റവാളിയാക്കാന്‍ നോക്കുന്നത്. ഒരു ഫ്രണ്ടിനെ രക്ഷിക്കാനായി എന്റെ തലയില്‍ എല്ലാം കെട്ടിവെയ്ക്കുകയാല്ല വണ്ടത്. ഞാന്‍ പുറത്ത് കൊണ്ടുവരും”-മെഹ്നാസ് വീഡിയോയില്‍ പറയുന്നു.

മരിക്കുന്നതിന്റെ തലേദിവസം രാത്രി 9 മണിക്ക് മാതാപിതാക്കളുമായും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്.പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യൂട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിന് ശേഷമാണ് റിഫ വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹ്നു ചാനല്‍ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. വ്ളോ​ഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.

Articles You May Like

x