എല്ലാം നഷ്ടമായ വയോവൃദ്ധന്റെ ആകെയുള്ള ഭൂമി ജപ്തി ചെയ്യാൻ ഒരുങ്ങിയ വിവരം അറിഞ്ഞ് നടൻ സുരേഷ്‌ഗോപി ചെയ്‌തത്‌; ഇതൊക്കെയല്ലേ മനുഷ്യത്വം

മലയാള സിനിമയിലെ എക്കാലത്തെയും അറിയപ്പെടുന്ന നടൻ എന്നതിന് പുറമേ താൻ നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണെന്ന് നിരവധി സന്ദർഭങ്ങളിൽ തെളിയിച്ച വ്യക്തിയാണ് സുരേഷ് ഗോപി. അഭിനയത്തിലും, രാഷ്ട്രീയ ജീവിതത്തിലും എന്നു വേണ്ട എല്ലാ മേഖലയിലും പ്രവൃത്തിച്ച വ്യക്തിയാണ് അദ്ദേഹം. ഇടക്കലാത്ത് സിനിമകളിൽ നിന്നെല്ലാം ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ സജീവമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപേ താര സംഘടനയായ ‘അമ്മ’ – യിലേയ്ക്ക് ഏറെ കാലത്തിന് ശേഷം പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച് തിരിച്ച് എത്തുകയും, തൻ്റെ പിറന്നാൾ ദിനം കുടുംബത്തിനും, സഹ പ്രവർത്തകർക്കുമൊപ്പം വലിയ രീതിയിൽ ആഘോഷമാക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലും, മുഖ്യധാരാ മാധ്യമങ്ങളിലും വീണ്ടും സുരേഷ് ഗോപി തന്നെയാണ് താരം.

രാഷ്ട്രീയപരമായി വിമർശിക്കപ്പെടുമ്പോഴും ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും, അദ്ദേഹം ചെയ്യുന്ന നല്ല പ്രവൃത്തികളെ പൂർണ മനസോടെ അംഗീകരിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും.നിരവധി കാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്. ജപ്തി ഭീഷണി നേരിടുന്ന കർഷകന് ആശ്വാസമായി മാറിയിരിക്കുകയാണിപ്പോൾ സുരേഷ് ഗോപി. മൂന്ന് വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ എല്ലാം തകർന്ന് തരിപ്പണമായ മലപ്പുറം ജില്ലയിലെ കവളപ്പാറയ്ക്ക് അരികിലെ പാതാറിലെ കൃഷ്ണണെന്ന ആൾക്കാണ് ജപ്തി ഭീഷണി നേരിട്ടത്. കൃഷ്ണൻ്റെ വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായത്.

കൃഷ്ണനും, കുടുംബവും ബാങ്കിൽ അടക്കാനുണ്ടായിരുന്ന മൂന്നര ലക്ഷം രൂപ അദ്ദേഹത്തിൻ്റെ പേരിൽ ബാങ്കിൽ അടച്ചുകൊണ്ടാണ് വിഷയത്തിൽ സുരേഷ് ഗോപി സമയോചിതമായ ഇടപെടൽ നടത്തിയത്.79 വയസുള്ള കൃഷ്ണനും, കുടുംബവും കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമാവുകയായിരുന്നു. ഒടുവിൽ വീട് ഉൾപ്പടെ വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ജപ്തി ഭീഷണിയിലാവുകയും ചെയ്തു. ജപ്തി ഭീഷണിയുടെ കാര്യങ്ങൾ അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ജപ്തി ഒഴിവാക്കാൻ ആവശ്യമായ വഴി അന്വേഷിക്കുകയായിരുന്നു.പിന്നീട് താമസം കൂടാതെ നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിൽ ജപ്തി ഒഴിവാക്കാനുള്ള വഴികൾ പുരോഗമിച്ചു. സുരേഷ് ഗോപിയുടെ ലക്ഷമി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ഇതോടെ കൃഷ്ണനും കുടുംബത്തിനും നേരേ ബാങ്ക് ചുമത്തിയ ജപ്തി ഭീഷണി ഒഴിവായി കിട്ടി.

മനോരമ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെയാണ് വിഷയം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്.കൃഷ്ണനെയും, കുടുംബത്തെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ നിയമ നടപടികളും, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വേഗത്തിൽ ഒത്തു തീർപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചു. സഹായംചെയ്തു കൊടുത്ത കാര്യം മാധ്യമങ്ങൾ വഴി പുറത്ത് വിടരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നെകിലും കൃഷണൻ്റെ ദുരിതം ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമമെന്ന നിലയ്ക്ക് മനോരമ ന്യൂസ് ജനങ്ങളിലേയ്ക്ക് ഈ സന്തോഷ വാർത്ത കൂടെ അറിയിക്കുകയായിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടൽ നടത്തുന്ന സുരേഷ് ഗോപിയെ സംബന്ധിച്ച് മുൻപും നിരവധി വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമയുടെ അഡ്വാൻസിൽ നിന്നും ലഭിച്ച സഹായ തുക കൈമാറിയ സുരേഷ് ​ഗോപിയുടെ ഇടപെടലിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Articles You May Like

x