സുരേഷ് ഗോപിക്ക് പണി കൊടുത്ത് ലോറി ഡ്രൈവർ , ഒടുവിൽ പോലീസ് പിടിയിൽ .. സംഭവം ഇങ്ങനെ

മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കർലോറി ഓടിച്ച തമിഴ്‌നാട് സ്വദേശിയെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കള്ളക്കുറിച്ചി പിള്ളയാർകോവിൽ സ്വദേശി ഭരത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

വാഹനാപകടത്തിൽ മരിച്ച നടൻ സുധിയുടെ മൃതദേഹം കണ്ട് അന്തിമോപചാരം അർപ്പിച്ച് തൃശ്ശൂർക്ക് പോകുകയായിരുന്നു സുരേഷ്‌ ഗോപി. കളമശ്ശേരി തോഷിബ ജങ്‌ഷനു സമീപമെത്തിയപ്പോഴാണ് മുന്നിലെ ലോറി മാർഗ തടസ്സമുണ്ടാക്കിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ഹോൺ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്തെങ്കിലും ടാങ്കർലോറി ഡ്രൈവർ അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിക്കുന്നത് തുടർന്നു.

സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അങ്കമാലിയിൽ വെച്ച് ലോറി തടഞ്ഞുനിർത്തി െഡ്രെവറെയും ലോറിയെയും കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നിർദേശപ്രകാരം എസ്.ഐ. സുബൈർ വി.എ., സി.പി.ഒ. ശരത് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പോലീസ് അറിയിച്ചു. വാഹനം പിന്നീട് കോടതിക്ക് കൈമാറി.

Articles You May Like

x