ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ, നില അതീവ ഗുരുതരം

മലയാള ചലച്ചിത്രരംഗത്തിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് സിദ്ധിഖ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ സിദ്ദിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിമോണിയയും കരൾ രോഗവും മൂലം ഏറെക്കാലമായി ചികിത്സയിൽ കഴിയവെയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഈ അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. സിദ്ദിഖിന്റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

നിലവിൽ എഗ്മോ സപ്പോർട്ടിൽ ആണ് ഇദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ ഇദ്ദേഹം പ്രശസ്ത നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ്- ലാൽ എന്ന പേരിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയൊക്കെ ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇദ്ദേഹത്തിൻറെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കി ഉള്ളവയാണ്. പ്രശസ്ത സംവിധായകൻ ഫാസിലിനെ സഹായിച്ചു കൊണ്ടാണ് സിദ്ദിഖന്റെ സംവിധാന ജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ധിക്കിനെ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും ഒന്നിച്ച് ചിത്രങ്ങൾ സംവിധാനം ചെയ്തത്.

Articles You May Like

x