ബിനു അടിമാലി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്; കാഴ്ചമങ്ങുന്നതിനു മുൻപ് അവസാനമായി കണ്ടത് സുധി നെഞ്ചു പൊത്തി നിലവിളിക്കുന്നത്; അപകടത്തെപ്പറ്റി ബിനു അടിമാലിക്ക് പറയാനുള്ളത്

കഴിഞ്ഞദിവസം പുലർച്ചെ ഉണ്ടായ അപകടത്തിൽ മിമിക്രി താരവും നടനുമായ കൊല്ലം സുധി മരണപ്പെട്ട വാർത്ത സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഒന്നാകെ നിറഞ്ഞിരുന്നു.സുധിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് എന്നിവർ ആശുപത്രിയിൽ പരിചരണത്തിൽ കഴിയവെ മൂക്കിനും മറ്റും ഉണ്ടായ പൊട്ടലിനെ തുടർന്ന് ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണ് ബിനു അടിമാലി. അപകടത്തിനുശേഷം കാഴ്ചമങ്ങുന്നതിനു മുൻപ് അവസാനമായി കണ്ടത് ശ്രുതി നെഞ്ചു കുത്തി കരയുന്ന കാഴ്ചയാണെന്ന് നിറകണ്ണുകളോടെ ബിനു അടിമാലി പറയുന്നു. അപകടം ഉണ്ടായി എൻറെ ബോധം നഷ്ടപ്പെടുന്നതിന് മുൻപ് അവസാനം ഞാൻ കണ്ടത് അവൻ നെഞ്ച് പൊത്തി കരയുന്നതായിരുന്നു

എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. മിനിറ്റുകൾക്കുള്ളിൽ എന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു എന്ന് വിനു അടിമാലി ആശുപത്രിയിൽ വച്ച് സുഹൃത്തുക്കളോട് പറയുകയുണ്ടായി. ഇപ്പോൾ വാഹനത്തിൽ കയറിയ ബിനുവിനോട് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്നൊരു മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോൾ തനിക്ക് നിലവിൽ പ്രശ്നമൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാർത്ഥന കൊണ്ടും സപ്പോർട്ട് കൊണ്ടും നല്ല രീതിയിൽ ആയി എന്നും സന്തോഷം ഉണ്ടെന്നും ബിനു അടിമാലി പറയുന്നു. യാതൊരു പ്രശ്നവുമില്ല എന്ന് പറയുന്ന താരം ആശുപത്രിയിൽ നിന്ന് ഒറ്റയ്ക്ക് നടന്നാണ് കാറിലേക്ക് കയറിയിരിക്കുന്നത്. അതേസമയം കൊല്ലം സുധിയുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും.

കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിന്റെ ഷൂട്ട് ഉണ്ടായിരുന്നിട്ട് പോലും സഹപ്രവർത്തന്റെ വിയോഗത്തിൽ അനുശോചിച്ച് ഷൂട്ടും കാര്യങ്ങളും ഒക്കെ മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴും താരങ്ങളാരും പഴയ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് ഓരോരുത്തരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പറയുകയുണ്ടായി. കഴിഞ്ഞ ആറു വർഷക്കാലമായി ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ നിറസാന്നിധ്യമായിരുന്നു കൊല്ലം സുധി. കട്ടപ്പനയിലെ ഋതിക് റോഷൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുമുണ്ട്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് സുധി ലോകത്തോട് വിട പറഞ്ഞത്. അപ്പോഴും പ്രിയ സഹപ്രവർത്തകന്റെ ആഗ്രഹസാക്ഷാത്കാരത്തിന്റെ ഭാഗമായി സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകുവാൻ ഫ്ലവേഴ്സും 24 ന്യൂസ് കടന്നുവന്നിട്ടുണ്ട്.

Articles You May Like

x