ബിജെപി വിട്ട് നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്

സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് സിനിമ ലോകത്ത് വലിയ പ്രചാരമുള്ള ഒരു കാര്യമായിരുന്നു. എന്നാൽ മലയാളികൾക്കിടയിൽ അത്തരത്തിൽ ഒരു രീതി വളരെ കുറവായിരുന്നു. അടുത്ത കുറച്ചു കാലങ്ങളായാണ് പലരും അത്തരത്തിൽ വ്യത്യസ്തമായ രീതി കണ്ടു വന്നത്. നിരവധി ആളുകളാണ് അടുത്ത സമയത്ത് ബിജെപിയിലേക്ക് ഇറങ്ങിയത്. കാരണം നടനായ സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപി ബിജെപിയിലേക്ക് എത്തിയതോടെ ഇതിനെ തുടർന്ന് പല താരങ്ങളും ബിജെപിയിലേക്ക് എത്തുകയായിരുന്നു ചെയ്തത്. നടൻ ഭീമൻ രഘു സംവിധായകൻ രാജസേനൻ തുടങ്ങിയവരൊക്കെ ബിജെപിയുടെ ഭാഗമായി മാറി.

എന്നാൽ പോയ വേഗത്തിൽ ഇവരിൽ പലരും തിരിച്ച് മറ്റൊരു പാർട്ടിയിലേക്ക് എത്തുന്ന പ്രവണതയും കണ്ടു വന്നിരുന്നു. അതിന് കാരണം പലപല പ്രശ്നങ്ങളായിരുന്നു. അടുത്ത സമയത്ത് സംവിധായകനായ രാജസേനൻ ഇത്തരത്തിൽ ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് മാറിയ ഒരു കാഴ്ച കാണാൻ സാധിച്ചിരുന്നു. എന്നാൽ അതിനൊപ്പം തന്നെ ഇപ്പോൾ നടൻ രഘുവും സിപിഎമ്മിലേക്ക് എത്തുകയാണെന്ന് വാർത്തയാണ് പുറത്തു വരുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയാണ് മത്സരിച്ചത്. വിദേശയാത്രയിൽ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരികെയെത്തിയതിനു ശേഷം പാർട്ടി പ്രവേശനത്തെ കുറിച്ച് നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

ബിജെപിയിൽ ഉണ്ടായിരുന്ന കാലത്ത്‌ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാൻ ആയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിടുന്നതൊന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാവുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ പത്തനാപുരത്ത് നിന്നും മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്താണ് എത്തിയത്. കെ ബി ഗണേഷ് കുമാറിനും നടൻ ജഗദീഷിനെതിരെ ആയിരുന്നു ഭീമൻ രഘു മത്സരിച്ചത് . സംവിധായകൻ രാജസേനൻ അടുത്തിടെ ബിജെപി വിട്ട സിപിഎമ്മിൽ ചേർന്നിരുന്നു. നടൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽ നിന്നും നേരിട്ടത്‌ എന്നായിരുന്നു ഇതിന് കാരണമായി രാജസേനന്‌ പറഞ്ഞിരുന്നത്. ബിജെപിയുടെ കേരളത്തിലെ ശാഖയ്ക്ക്‌ വലിയ തോതിലുള്ള ഒരു ക്ഷീണം തന്നെയാണ് ഇത്.

കാരണം രണ്ടു പ്രമുഖ വ്യക്തികളാണ് അടുത്തടുത്ത സമയങ്ങളിൽ ബിജെപിയിൽ നിന്നും പുറത്തേക്കു വരുന്നത്. മാത്രമല്ല അവർ സിപിഎമ്മിന്റെ ഭാഗമായി പോകാനും തുടങ്ങുന്നു. അതുകൊണ്ടുതന്നെ ഇത് വലിയൊരു ക്ഷീണം ആണെന്നാണ് പ്രേക്ഷകർ ഓരോരുത്തരും ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ഒരു വാർത്ത ഏറ്റെടുത്തിരിക്കുകയാണ് പലരും. പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഈ ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ബിജെപിക്ക് വലിയ തോതിൽ തന്നെ ക്ഷീണം ആകും എന്നാണ് എല്ലാവരും അറിയിക്കുന്നത് .

Articles You May Like

x