പക്ക മേളത്തിന് താളം പിടിച്ച് മോഹൻലാലും സുചിത്രയും , തൊട്ടരുകിൽ ദിലീപും കാവ്യയും ..പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ നിറ സാന്നിധ്യമായി പ്രിയ താരങ്ങൾ , വീഡിയോ കാണാം

പ്രമുഖ സമ്പന്ന വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷ് പിള്ള വിവാഹിതനായി , താരനിബിഢമായ വിവാഹ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു .. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷ് പിള്ളയുടെ വിവാഹം കഴിഞ്ഞു . ഇന്നലെ രാവിലെ 7 .35 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് .. താരനിബിഢമായ വിവാഹ ചടങ്ങിൽ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ അടക്കം നിരവധി ആളുകൾ പങ്കെടുത്തിരുന്നു . ഭാര്യാ സുചിത്രയോടൊപ്പം വിവാഹത്തിൽ പങ്കെടുക്കയും നവദമ്പതികളായ ഗണേഷിനും അഞ്ജനയ്ക്കും ആശംസകൾ നേരുകയും ചെയ്തിരുന്നു .നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തു.. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .

മോഹൻലാലിന് പുറമെ പ്രിയ നടൻ ദിലീപും ഭാര്യാ കാവ്യയും വിവാഹത്തിന് പങ്കെടുത്തിരുന്നു , വിവാഹത്തിനെത്തിയ താരദമ്പതികളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടിയിരുന്നു .ക്ഷേത്രനടയിലെ താലികെട്ടിന് ശേഷം പൂന്താനം ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരവും നടന്നു ..സിനിമ രാഷ്ട്രിയ വ്യവസായ രംഗത്തെ പ്രമുഖർ അടക്കം വിവാഹത്തിൽ പങ്കെടുത്തിരുന്നു .. അതി ഗംഭീരമായി നടന്ന വിവാഹത്തിൽ ക്ഷേത്രം മുതൽ ഓഡിറ്റോറിയം വരെ അതിമനോഹരമായി തന്നെ പൂക്കളാൽ അലങ്കരിച്ചിരുന്നു ..നാലോളം ദിവസങ്ങൾ എടുത്താണ് അലങ്കാര പരിപാടികൾ പൂർത്തിയാക്കിയത് ..വിവാഹത്തിന് മുന്നോടിയായി രവി പിള്ള വഴിപാടായി സ്വർണകിരീടം സമർപ്പിച്ചത് ഏറെ ശ്രെധ നേടിയിരുന്നു . ഉന്നത നിലവാരത്തിൽ തീർത്ത സ്വർണകിരീടത്തിൽ 6 ലക്ഷം രൂപയോളം വരുന്ന 2.890 ഗ്രാം തൂക്കമുള്ള മരതക കല്ലും പിടിപ്പിച്ചിരുന്നു ..

കിരീടത്തിനു മുകളിൽ സ്വർണത്തിൽ മയില്പീലികൾ കൊത്തിയിട്ടുണ്ട് .. ബുധനാഴ്ച രാവിലെ രവി പിള്ളയും ഭാര്യാ ഗീത പിള്ളയും മകൻ ഗണേഷ് പിള്ളയ്ക്കും ഒപ്പമാണ് രവി പിള്ള സ്വർണ കിരീടം വഴിപാടായി സമർപ്പിച്ചത് .. ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗങ്ങളായ പരമേശ്വരൻ നമ്പൂതിരിപ്പാട് , കെ വി ഷാജി , തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു ..എന്തായാലും പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷ് പിള്ളയുടെ താര നിബിഡമായ വിവാഹ വിഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്

 

Articles You May Like

x