ഇരുപത്തിയേഴ് വർഷത്തെ ഒരുമിച്ചുള്ള ജീവിതം രണ്ട് പെൺമക്കളെയും എൻറെ കൈയിൽ ഏൽപിച്ചിട്ട് അവൾ പോയി; അന്ന് അതിയമായി ഞാൻ തലതല്ലിക്കരഞ്ഞ നിമിഷം

കവിയും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ പ്രിയതമ ശൈലജയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച  ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ശ്രദ്ദേയമാകുന്നു.ഏകദേശം  ഒരുവർഷം മുമ്പാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഭാര്യ ഷൈലജയുടെ മരണം സംഭവിച്ചത്. 1984 കാലഘട്ടത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഭാര്യ ഷൈലജയെ ആദ്യമായി കണ്ടതിനെക്കുറിച്ചും പിന്നീട് കോളേജുകാലത്ത് തുടങ്ങിയ സൗഹൃദത്തെക്കുറിച്ചെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ്.

കഴിഞ്ഞ വർഷം ഡിസംബർ 7 ന് ആണ് ഭാര്യ മരണപ്പെട്ടത്. അന്ന് ഭാര്യ തന്നെ വിട്ടുപോയപ്പോൾ ആശുപത്രിക്ക് മുമ്പിൽ തലതല്ലിക്കരഞ്ഞ നിമിഷത്തിൻ്റെ അത്രയും ദു:ഖം ജീവിതത്തിൽ അതിനു മുമ്പ് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

പുതിയകണ്ടം ജി.എൽ.പി.സ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശൈലജയെ നേരിൽ കണ്ടത്. അന്ന്  ഒന്നാം ക്ലാസ്സിലായിരുന്നു അവൾ പഠിച്ചത്.  മഞ്ഞപ്പൂക്കളുള്ള ഫ്രോക്കിട്ട് സ്ക്കൂൾ മുറ്റത്തുള്ള ആലിൻ്റെ വേര് വാശിയോടെ മറികടന്ന് ചാടുന്ന പെൺകുട്ടിയുടെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന തൻ്റെയും ചിത്രമാണ് ആദ്യത്തെ ഓർമ്മച്ചിത്രമെന്നും അദ്ദേഹം കുറിച്ചു , മാത്രമല്ല. ശൈലജയുടെ അമ്മ മൂന്നാം ക്ലാസ്സിലെ തൻ്റെ ക്ലാസ്സ് ടീച്ചറായിരുന്നു. അതിന് ശേഷം തങ്ങൾ രണ്ട് സ്കൂളിൽ പഠിച്ചു. ശേഷം  നെഹ്റു കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഭാര്യ പ്രീഡിഗ്രിക്ക് ചേർന്ന സമയത്താണ് വീണ്ടും കാണുന്നത്.

അന്നത്തെ കാലത്ത് ഒരാണിനും പെണ്ണിനും സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കില്ലെന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ അത് മനസ്സിലാക്കിക്കൊണ്ട് വിവാഹം ചെയ്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ വേണ്ടി അവളാണ് എന്നോട് ആദ്യമായി ഇഷ്ടം തുറന്നു പറഞ്ഞതെന്നും അദ്ദേഹം എഴുതി. മാത്രമല്ല ജീവിതത്തിൽ ഏറെ സന്തോഷിച്ച ഒരു നിമിഷമായിരുന്നു അതെന്ന് അദ്ദേഹം എഴുതി. വിവാഹത്തിനുശേഷം 27 വർഷമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്, പിന്നീട്  രണ്ട് പെൺമക്കളെ എന്നെ ഏല്പിച്ച് കഴിഞ്ഞ ഒരു വർഷമായി അവളെൻ്റെ കൈയകലത്തിൽ നിന്നും മാറി നിൽക്കുകയാണ് എന്നും അദ്ദേഹം ഹൃദയത്തിൽ തൊട്ട് സോഷ്യൽ മീഡിയയിൽ എഴുതി.

മൂത്തമോൾ അധ്യാപികയും ലേണേർസ് ഫ്രണ്ട്ലി സെറ്റ് ഓൺലൈൻ കോച്ചിങ്ങിൻ്റെ ഉടമയും ചലച്ചിത്ര താരവുമായ – തിങ്കളാഴ്ച നിശ്ചയത്തിലെ സുരഭി – ഉണ്ണിമായ നാലപ്പാടം ആണ്. ഇളയമോൾ പിലിക്കോട് ആർ.എ.ആർ.എസിലെ ഉദ്യോഗസ്ഥ പത്മപ്രിയ നാലപ്പാടം ആണ്. മൂത്ത മകളാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയ ഒന്നായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഉണ്ണിമായ ചിത്രത്തിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അദ്ദേഹത്തിൻറെ കുറിപ്പ് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു എന്നെഴുതി നിരവധിപേരാണ്  കമൻറ് നൽകിയത് . അദ്ദേഹത്തിന്റെ ദുഃഖം മനസ്സിലാക്കുന്നു എന്നും ഇത്രയേറെ സ്നേഹിക്കുന്ന അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നും ചിലർ ആശംസിക്കുന്നു.

Articles You May Like

x