5 വർഷത്തേക്ക് തൃശൂർ മാത്രം തന്നാൽ പോരാ, കേരളം തരണം, പറ്റില്ലെങ്കിൽ അടി തന്ന് പറഞ്ഞയയ്ക്കണം: സുരേഷ് ഗോപി

തിരുവനന്തപുരം ∙ അഞ്ചു വർഷത്തേക്ക് തൃശൂർ തന്നാൽ പോരാ, കേരളം തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അഞ്ചു വർഷം കൊണ്ട് പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞയയ്ക്കണമെന്നും കേന്ദ്രഭരണം കയ്യിലിരിക്കുമ്പോൾ തന്നെ കേരളവും തൃശൂരും തരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ഒരഞ്ചു വർഷത്തേക്ക് അവസരം തരൂ. അഞ്ചു വർഷത്തേക്ക് തൃശൂർ തന്നാൽ പോരാ. കേരളം തരണം. തരൂ. ആ അഞ്ചു വർഷം കൊണ്ട് നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ നല്ല അടിയും തന്ന് പറഞ്ഞയയ്ക്കൂ. ഇതിനപ്പുറം എന്താ പറയേണ്ടത്. ഇനി എന്തു പശ്ചാത്തലത്തിലാണ് ഇതു പറയുന്നതെന്ന് ചോദിച്ചാ, അങ്ങനെയൊരു അഞ്ചു വർഷത്തേക്ക് തരൂ എന്ന് പറഞ്ഞ് വലിയ വിപ്ലവാത്മകമായ ജയം വരിച്ച് ഒരു മനുഷ്യൻ കരുത്ത് തെളിയിച്ചു.

ആ അഞ്ചു വർഷവും കഴിഞ്ഞ് വീണ്ടും അഞ്ചു വർഷം കൊടുക്കുമ്പോൾ ഇനിയും എത്ര വർഷം കൊടുക്കുമെന്നത് നിങ്ങൾ കണ്ടോളൂ. അപ്പോൾ ആ ഒരു നട്ടെല്ലിന്റെ വിശ്വാസം വച്ചുകൊണ്ടാണ് ഈ പറയുന്നത്. ഉറപ്പായും കേന്ദ്ര ഭരണം കയ്യിലിരിക്കുമ്പോൾ തന്നെ നിങ്ങൾ കേരളം തരൂ, തൃശൂരും തരൂ’ – അദ്ദേഹം പറഞ്ഞു.

Articles You May Like

x