എനിക്ക് ആ വേദന സഹിക്കാനാവുന്നില്ല, അഭയ ഹിരൺമയിയുടെ സങ്കടത്തിൽ പങ്കുചേർന്ന് ഗോപി സുന്ദർ, പിന്തുണച്ചു അമൃത സുരേഷ്

വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ് അഭയഹിരൺ മയി. തൻ്റെ ജീവിതത്തിലെ സന്തോഷങ്ങളും, പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് അഭയ രംഗത്തെത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയഹിരൺ മയി. പാട്ടുകളിലായാലും,വസ്ത്രങ്ങളിലായാലും എപ്പോഴും എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്ത കൊണ്ടുവരാൻ അഭയ ശ്രദ്ധിക്കാറുണ്ട്. സംഗീതം പോലെ തന്നെ മോഡലിങ്ങ് മേഖലയിലും അഭയ തൻ്റെ കാൽവെപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞൊരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് അഭയ വീഡിയോ പങ്കുവെച്ചത്.

തൻ്റെ ‘പുരുഷു’ എന്ന നായക്കുട്ടിയെ നഷ്ടമായതിൻ്റെ സങ്കടമാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഈ ദുഃഖ വാര്‍ത്ത താരം അറിയിച്ചത്. അഭയ്‌ക്ക് പിന്നാലെ ഗോപിസുന്ദറും ഇതേ കാര്യം പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇരുവരും ഒരാളുടെ പേരിൽ ഇത്രമാത്രം സങ്കടപ്പെടണമെങ്കിൽ രണ്ട് പേർക്കും അത്രത്തോളം പ്രിയപ്പെട്ട ആരെയെങ്കിലും ആയിരിക്കണം നഷ്ടമായതെന്ന് പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിരുന്നു.

പുരുഷു എന്ന തൻ്റെ പ്രിയപ്പെട്ട നായക്കുട്ടി വിടപറഞ്ഞപ്പോൾ അഭയഹിരൻ മയി പങ്കുവെച്ച വികാരപരമായ കുറിപ്പാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റയ് ക്കാക്കില്ലെന്നും, ഈ വേദന എനിയ്ക്ക് സഹിക്കാനാവില്ലെന്നും തനിച്ചാക്കരുത്, നീയെപ്പോഴും എന്റേതാണെന്നും,
അവസാനസമയത്ത് നിന്നെ നോക്കാനോ നിൻ്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്.

എനിയ് ക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും, നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എൻ്റെ ബെഡിലേയ്ക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഐ ലവ് യൂ നിൻ്റെ നനഞ്ഞ മൂക്ക് എനിയ്ക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നുമാണ്  അഭയ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പുരുഷുവിനോടുള്ള അഭയയുടെ അടങ്ങാത്ത സ്നേഹവും, കരുതലുമാണ് ആ വാക്കുകളിലൂടെ പ്രകടമാകുന്നതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അഭയുടെ ദുഃഖത്തിൽ പങ്ക് ചേർന്നുകൊണ്ടാണ് ഗോപിസുന്ദറും ഇപ്പോൾ കടന്ന് വന്നിരിക്കുന്നത്.

അഭയയെ പോലെ തന്നെ ഗോപിസുന്ദറിനും വളരെ ഇഷ്ടപ്പെട്ട നായകുട്ടികളിൽ ഒരാളായിരുന്നു പുരുഷു. പുരുഷു എന്ന പേര് പോലും അവന് നൽകിയത് ഗോപിസുന്ദറായിരുന്നു. പുരുഷുവിൻ്റെ വിടവാങ്ങൽ അഭയഹിരൺമയിയെ പോലെ തന്നെ ഗോപിസുന്ദറിനും അത്രമാത്രം പ്രയാസവും, വിഷമവും തോന്നിയ സന്ദർഭമാണ്. മുന്നേ പുരുഷുവിനെ മടിയിലിരുത്തി അതിനെ സ്നേഹിക്കുകയും, കൊഞ്ചിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അവസാനഭാഗത്തിൽ നീ ദീർഘായുസോട് കൂടെ ഇരിക്കൂ എന്ന് പറയുന്ന സന്ദർഭമുണ്ട്. അത്രത്തോളം ആഴത്തിലുള്ള ആത്മബന്ധം പുരുഷുവും, ഗോപിസുന്ദറും തമ്മിലുണ്ടെന്ന് മനസിലാക്കി തരുന്ന സന്ദർഭം കൂടിയാണ് വീഡിയോയിലുള്ളത്.

Articles You May Like

x