വേറെ ഒന്നും വേണ്ട, പിണറായിയെ ഒന്ന് ഇറക്കിത്തന്നാൽ മതി, മടുത്തിട്ടാണ് പറയുന്നത്, ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല: സുരേഷ് ​ഗോപിയോട് മറിയക്കുട്ടി

ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ചട്ടിയുമായി സമരം നടത്തിയ മറിയക്കുട്ടിയെ കാണാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ബിജെപി നേതാക്കൾക്കൊപ്പം മറിയക്കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു.

ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നത്. വേറെ ഒന്നും വേണ്ട. ഇവനെ ഒന്ന് ഇറക്കിതന്നാൽ മതിയെന്ന് മറിയക്കുട്ടി പറഞ്ഞു. പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണം. ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സർക്കാരിനെ നമ്പാൻ കൊള്ളത്തില്ല, പാവങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി പറഞ്ഞു.

നിങ്ങൾ ഇവർ പറയുന്നത് സെൻസർ ചെയ്‌തേ കൊടുക്കാവൂ, അമ്മയ്ക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവരുത്. നിങ്ങൾക്ക് അവരെ ഒക്കെ നന്നായി അറിയാം. വളരെ ശ്രദ്ധിച്ചേ കൊടുക്കാൻ പാടുള്ളൂ എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണു ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്. പിന്നാലെ, മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കർ സ്ഥലവും 2 വീടുകളും ഉണ്ടെന്നും സിപിഎം പ്രചരിപ്പിരുന്നു. ഇവരുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ടെന്നും ഈ വസ്തുതകൾ മറച്ചുവച്ചാണു ഭിക്ഷ യാചിക്കാൻ ഇറങ്ങിയതെന്നും സിപിഎം ആരോപിച്ചിരുന്നു. പിന്നാലെ, വിഷയത്തിൽ പാർട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

Articles You May Like

x