മറവി രോഗം ബാധിച്ച ഈ അമ്മയ്ക്ക് രക്ഷയായത് ; ഈ കുട്ടികളുടെ സമയോചിതമായ ഇടപെടൽ

ഓരോ വാർത്തകളും മനുഷ്യനിലെ നൻമ അവസാനിച്ചിട്ടില്ല എന്നതിന്റെ ഓർമ പെടുത്തലാണ്. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തൽ കേട്ടിട്ടുള്ളത് കുട്ടികളാണെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. എപ്പോളും മൊബൈൽ ഗെയിം കളിചു ഭാവി നശിപ്പിച്ചു കളയുന്ന കുട്ടികൾ. കേശുമ്മാവൻ മാരൊക്കെ കുട്ടികളെ ഇങ്ങനെ സംബോധന ചെയ്യുമ്പോളും ഇതൊക്കെ വെറും അപവാദം മാത്രമാണെന്നും തങ്ങളുടെ ഉത്തരവാദിത്തം എന്താണ് എന്തു ചെയ്യണം എന്നും മനുഷ്യത്വമോ സ്നേഹമോ ഒന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ടു പോയിട്ടില്ല എന്നു കാണിച്ചു തരുകയാണ് കടതുരുത്തി പാലകര ജംഗ്ഷനിലെ കുട്ടികൾ.

മറവി രോഗം ബാധിച്ച മുത്തശ്ശി വീട്ടിലേക്കുള്ള വഴിയറിയാതെ വിഷമിച്ചു നിന്നപ്പോൾ മുത്തശ്ശിക്കു കുട്ടിക്കൂട്ടം രക്ഷകരായി മാറി. മാഞ്ഞൂർ ഇരവിമംഗലത്തു താമസിക്കുന്ന ലക്ഷിയമ്മയെയാണ് വഴിയറിയാതെ വിഷമിച്ചു നിന്നപ്പോൾ കുട്ടികൾ ഇടപെട്ടു പാലകരയിൽ നിന്ന് വീട്ടിലെത്തിച്ചത്. ലക്ഷ്മിയമ്മ ഇരവിമംഗലത്തു നിന്നു വഴി തെറ്റി പാലകര ജംക്‌ഷനിൽ എത്തി. സമീപത്തെ പുരയിടത്തിൽ നിന്നു കളി കഴിഞ്ഞു വരികയായിരുന്ന നോഹൽ ജോർജ്, (16), അൽഫോൻസ് ജേക്കബ് സജി (12), ആഷിൻ തോമസ് (12), നിവേദ് ജി.വിനോദ് (10) എന്നിവർ ലക്ഷ്മിയമ്മയെ കണ്ടു.

കുട്ടികളെ കണ്ട ലക്ഷ്മിയമ്മ വീട്ടിലേക്കുള്ള വഴിയേതാ മകളെ എന്ന് ചോദിച്ചു കൂടാതെ നടക്കാൻ കഴിയില്ല കിടക്കണമെന്നും പറഞ്ഞു ഇവരുടെ അവസ്ഥ മനസിലാക്കിയ കുട്ടികൾ അടുത്ത വീട്ടിൽ പോയി ഫോൺ വാങ്ങി സ്റ്റേഷനിലേക്ക് വിളിച്ചു.സമീപമുള്ള അൽഫോൻസിന്റെ വീട്ടിലും വിവരം പറഞ്ഞു. സ്ഥലത്ത് എത്തിയ അൽഫോൻസിന്റെ പിതാവ് ഞീഴൂർ ജോസഫ് എൽപി സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായ സജി വിവരം പഞ്ചായത്തംഗം ഷീജ സജിയെ അറിയിച്ചു. പഞ്ചായത്തംഗവും പൊലീസും ലക്ഷ്മിയമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാഞ്ഞൂർ പഞ്ചായത്ത് അംഗം പ്രത്യുക്ഷ സുരയെ വിളിച്ചു വിവരം കൈമാറി.

ലക്ഷിയമ്മയെ കാണാതെ പരിസരവാസികൾ അവരെ അനേഷിക്കുകയായിരുന്നു.പ്രത്യുക്ഷ സുര വാഹനത്തിൽ പാലകരയിലെത്തി ലക്ഷ്മിയമ്മയെ കൂട്ടിക്കൊണ്ടുപോയി. ലക്ഷിമിയമ്മയെ ഒരു ബന്ധുവിന്റെ വീട്ടിൽ ഏല്പിച്ചു. ഇവരുടെ മകൾ ചങ്ങനാശേരിയിൽ കുടുംബവുമൊത്തു താമസിക്കുന്നുണ്ട്. ലക്ഷിമിയമ്മ ഒറ്റക്കാണ് താമസം. പ്രായത്തിന്റേതായ എല്ലാ അവശതകളും ലക്ഷിമിയമ്മയെ അലട്ടുണ്ട് എന്നിട്ടും അവർ ഒറ്റക്കാണ് വീട്ടിൽ. മകളുടെ വീട്ടിൽ പോകുവാണെന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. വഴി തേടിയെങ്കിലും നല്ല മനസിന് ഉടമകളായ കുട്ടികൾ മൂലം അവര്ക് തിരികെ സ്വന്തം വീട്ടിൽ എത്താൻ സാധിച്ചു.

ഈ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ഈ കുട്ടികളെ അഭിനന്ധിച്ചും കുട്ടികളുടെ നല്ല മനസിനെ പുകഴ്ത്തിയും നിരവധിപേരാണ് മുന്നോട്ടു വന്നത്. ഈ നല്ല മനസ് വലുതാകുമ്പോളും ഉണ്ടാകണമെന്നും കൈ വിട്ടു പോകരുതെന്നുമാണ് സോഷ്യൽ മീഡിയയിൽ എല്ലാരും പറയുന്നത്. ഇനിയും ഇതുപോലെ നന്മ ചെയ്യാൻ ആ കുട്ടികൾക്കു കഴിയട്ടെ കാലത്തിന്റെ മാറ്റത്തിൽ മനസ്സിൽ വെറുപ്പും വിദേഷവും നിറയാതിരിക്കട്ടെ.

Articles You May Like

x