വിവാഹ ചടങ്ങിന് തൊട്ട് മുൻപേ സ്ത്രീധനം ആവശ്യപ്പെട്ടു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്‍റെ കുടുംബം, പിന്നാലെ കയ്യാങ്കളി

സ്ത്രീധനം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പലരും വിവാഹ സമയത്തു സ്ത്രീധനം ആവിശ്യപ്പെടാറുണ്ട്. പലപ്പോഴും വധുവിന്റെ കുടുംബം അത് നൽകാരും ഉണ്ട്. എന്നാൽ ഇപ്പോഴിതാ സ്ത്രീധനം ആവശ്യപ്പെട്ട വരന് വൻ പണി കിട്ടിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം നടന്നിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ടിരിക്കുകയാണ് വധുവിന്റെ കുടുംബം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്‍റെ വീട്ടുകാര്‍ കെട്ടിയിട്ടത്.

വിവാഹച്ചടങ്ങിനെത്തിയ അമര്‍ജീതിന്‍റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ‘ജയ് മാല’ ചടങ്ങിന് തൊട്ടുമുന്‍പാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമര്‍ജീത് വര്‍മ ഉന്നയിച്ചത്. വധുവിന്റെ കുടുംബം കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞിട്ടും വരന്‍ കേട്ടില്ല. തുടർന്ന് വധുവിന്‍റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. ഇതോടെയാണ് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം ബന്ദിയാക്കിയത്.

വധുവിന്റെ വീട്ടുകാർ ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോട് കൂടി വാക്കേറ്റം മൂർച്ഛിച്ചതോടെയാണ് വധുവിന്റെ വീട്ടുകാർക്ക് വരനെ മരത്തിൽ കെട്ടിയിടേണ്ട സാഹചര്യം ഉണ്ടായെതെന്നു നാട്ടുകാർ പറയുന്നു.

Articles You May Like

x