മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള കാരണം ഇതാണ് , ഭാര്യാ മേതിൽ ദേവികയുടെ പ്രതികരണം ഇങ്ങനെ

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടന്മാരിലൊരാളായ മുകേഷ് വീണ്ടും വിവാഹമോചിതനാകുന്നു എന്ന വാർത്തയാണ് സിനിമാലോകത്തും ആരാധകർക്കിടയിലും ഇപ്പോൾ ചർച്ച വിഷയമായിക്കൊണ്ടിരിക്കുന്നത്. നീണ്ട എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇപ്പോൾ മുകേഷും ഭാര്യാ മേതിൽ ദേവികയും വിവാഹമോചനം നേടാൻ ഒരുങ്ങുന്നത് . എറണാകുളത്തെ അഭിഭാഷകൻ മൂലമാണ് മേതിൽ ദേവിക നടനും എം എൽ എ യുമായ മുകേഷിന് വിവാഹമോചന നോട്ടീസ് നൽകിയിരിക്കുന്നത് . 2013 ഒക്ടോബറിലായിരുന്നു നടനായ മുകേഷും നർത്തകിയായ മേതിൽ ദേവികയും തമ്മിലുള്ള വിവാഹം നടന്നത് . ഇരുവരും ഒന്നിച്ചുള്ള വിവാഹ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു . ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു .. 22 വയസ്സിന്റെ പ്രായവ്യത്യാസമുള്ള മുകേഷുമായി എങ്ങനെ പ്രണയത്തിലായി എന്നടക്കമുള്ള നിരവധി ചോദ്യങ്ങളുമായി അന്ന് ആരാധകരും രംഗത്ത് എത്തിയിരുന്നു .

ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വാർത്ത വാർത്താ മാധ്യമങ്ങളിൽ വൈറലായപ്പോഴും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല , വ്യാജ വാർത്തയാണോ എന്നായിരുന്നു പല ആരാധകരുടെയും ചോദ്യം .. എന്നാലിപ്പോഴിതാ മുകേഷുമായുള്ള തന്റെ എട്ടുവർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ പോകുന്നു എന്ന് വെളിപ്പെടുത്തി മേതിൽ ദേവിക തന്നെ സ്ഥിതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട് .. വിവാഹമോചനത്തെക്കുറിച്ചുള്ള മേതിൽ ദേവികയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത് .. മേതിൽ ദേവികയുടെ പ്രതികരണം ഇങ്ങനെ ; അദ്ദേഹം ജീവിതത്തിൽ നല്ലൊരു ഭർത്താവായിരുന്നില്ല എങ്കിലും അദ്ദേഹം നല്ലൊരു മനുഷ്യനാണ്.ഇത്രയും വര്ഷം ഒന്നിച്ചു ജീവിച്ചിട്ടും എനിക്ക് അദ്ദേഹത്തെ മനസിലാക്കാൻ സാധിച്ചിട്ടില്ല , ഇനിയൊട്ട് സാധിക്കുമെന്നും കരുതുന്നില്ല . ഇരുവരുടെയും ആശയങ്ങൾ തമ്മിൽ യോജിച്ചുപോകുമെന്ന് കരുതുന്നില്ല അതുകൊണ്ടാണ് ഈ വിവാഹമോചനം . എറണാകുളം അഭിഭാഷകൻ മൂലമാണ് നോട്ടീസ് അയച്ചിരിക്കുന്നത് . മുകേഷുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവും ഇല്ല .. നാളെ വേര്പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക പറയുന്നു ..2013 ലാണ് ഇരുവരും വിവാഹിതരായത് ..

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു . കേരള ലളിത കല അക്കാദമിയിൽ ഒരുമിച്ചു പ്രവർത്തിച്ച ഇരുവരും പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു . 1987 ആയിരുന്നു മുകേഷിന്റെ ആദ്യ വിവാഹം , നടിയായിരുന്ന സരിതയെ ആയിരുന്നു താരം അന്ന് വിവാഹം കഴിച്ചത് . 1982 ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയായിരുന്നു മുകേഷ് നായകനായി അരങ്ങേറ്റം കുറിച്ചത് . പിന്നീട് നിരവധി ചിത്രങ്ങളിൽ നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം പിസി 369 എന്ന ചിത്രത്തിലൂടെയാണ് സരിതയും മുകേഷും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും ..മലയാള സിനിമാലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു മുകേഷിന്റെയും സരിതയുടെയും .ഇരുവരും സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു  വിവാഹം . 2011 ൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു . ഗുരുതരമായ ആരോപണങ്ങളാണ് സരിത മുകേഷിനെതിരെ അന്ന് ആരോപിച്ചത് .. 20 വർഷത്തെ ദാമ്പത്യ ബന്ധമാണ് ഇരുവരും 2011 ൽ അവസാനിപ്പിച്ചത് .. എന്തായാലും പ്രിയ നടൻ മുകേഷിന്റെ രണ്ടാം വിവാഹമോചന വാർത്ത ഇപ്പോൾ സോഷ്യൽ ലോകത്തെയും ആരാധകരെയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്

Articles You May Like

x