എന്റെ എക്കാലത്തെയും പിന്തുണയും സന്തോഷവും അമ്മ, ലോകകപ്പിൽ വെള്ളി മെഡൽ നേടാനായതിൽ ഏറെ സന്തോഷം; എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് പ്ര​ഗ്നാനന്ദ

ചെസ് ലോകകപ്പിലെ വെള്ളി മെഡൽ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയുടെ ആർ പ്ര​ഗ്നാനന്ദ. ലോകകപ്പിൽ പിന്തുണച്ച എല്ലാവർക്കും താരം നന്ദി പ്രകടിപ്പിച്ചു. ലോകകപ്പിൽ വെള്ളി മെഡൽ നേടാനായതിൽ ഏറെ സന്തോഷമെന്നാണ് പ്ര​ഗ്നാനന്ദയുടെ വാക്കുകൾ. ലോകകപ്പിലൂടെ കാൻഡിഡേറ്റ്സ് ചെസ് ടൂർണ്ണമെന്റിനും യോ​ഗ്യത നേടി. ഏല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഏറെ നന്ദി. എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും നന്ദി പറയുന്നു. തന്റെ എക്കാലത്തെയും പിന്തുണയും സന്തോഷവുമായ അമ്മയിൽ അഭിമാനിക്കുന്നതായി പ്ര​ഗ്നാനന്ദ പ്രതികരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച ലോകകപ്പ് ചെസിൽ ഫൈനലിസ്റ്റാണ് പ്ര​ഗ്നാനന്ദ. കലാശപ്പോരിൽ മാ​ഗ്നസ് കാൾസനോടാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. ആദ്യ രണ്ട് ക്ലാസിക് ​ഗെയിമുകളിലും മത്സരഫലം സമനില ആയിരുന്നു. എന്നാൽ റാപ്പിഡ് ​ഗെയിംസിൽ ആദ്യ മത്സരം കാൾസൺ ജയിച്ചു. രണ്ടാം ​ഗെയിം സമനില ആയതോടെ കാൾസൻ കിരീടം നേടുകയായിരുന്നു.

2024 ഏപ്രിൽ രണ്ട് മുതൽ 25 വരെയാണ് ചെസ് കാൻഡിഡേറ്റ്സ് ടൂർണമെന്റ്. ഇവിടെ വിജയിക്കുന്ന താരത്തിന് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. നിലവിലത്തെ ചാമ്പ്യനുമായാണ് മത്സരം നടക്കുക. 14 ​ഗെയിമുകൾക്ക് ഒടുവിലാണ് വിജയിയെ കണ്ടെത്തുക.

Articles You May Like

x