കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ, കഷ്ടം, മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും, ദുഃഖം തോന്നുന്നു: സുരേഷ് ​ഗോപിക്ക് പിന്തുണയുമായി മഞ്ജുവാണി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതി ചർച്ചയാകവേ, നടനെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം.

സങ്കടകരം. കഷ്ടം.മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും.ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. മീഡിയ വൺ ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.

രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? മീഡിയ വൺ രാഷ്ട്രീയമാണോ അതോ ചാനൽ ആണോ? വെറും രാഷ്ട്രീയ ദാരിദ്ര്യം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പൊ പറയാനുള്ളൂ

അതേ സമയം മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും അതിൽ എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു SORRY SHIDA…

Articles You May Like

x