തന്റെ പുനര്‍ജന്മത്തെക്കുറിച്ച്‌ 4 വയസ്സുകാരി നടത്തിയ ചില അവകാശവാദങ്ങള്‍: സത്യമെന്ത് മിഥ്യയെന്തെന്നു മനസിലാക്കാൻ പറ്റാതെ ഗ്രാമവാസികൾ

പുനർജ്ജന്മം ഉണ്ടോ ഇല്ലയോ കാര്യത്തിൽ ആർക്കും ഒരു വ്യക്തമായ അഭിപ്രായം ഇല്ല. ചിലർ പറയും പുനർജന്മം ഉണ്ടെന്നു ചിലർ ഇല്ല എന്നും. പുനർജന്മത്തെ കുറിച്ച ഒരുപാട് പഠനങ്ങളും ബുക്കുകളും ഇറങ്ങിയിട്ടുണ്ട്. എന്ന്നാലും പുനർജ്ജന്മം ഇല്ല എന്ന് വിശ്വസിക്കാനാണ് പലർക്കും ഇഷ്ടം. ശാസ്ത്രീയമായി പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നുള്ള ഈ 9 വയസ്സുകാരിയുടെ കഥ പുനർജന്മം ഉണ്ടെന്നു വിശ്വസിക്കാൻ നമ്മളെ നിര്ബന്ധിരാക്കും.

കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നും എന്നാലും രാജസ്ഥാനിലെ രാജ്‌സമന്ദില്‍ തന്റെ പുനര്‍ജന്മത്തെക്കുറിച്ച്‌ 4 വയസ്സുകാരി നടത്തിയ ചില അവകാശവാദങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഈ നാല് വയസുകാരി പറയുന്നത് കേട്ടു മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. തൻ്റെ ഭൂത കാലത്തെക്കുറിച്ച്‌ ആ കുട്ടി പറയുന്ന പല കാര്യങ്ങളും പിന്നീട് സത്യമായി മാറുകയും ചെയ്തു. തൻ്റെ ആദ്യ ജന്മത്തിൽ താൻ എപ്പോള്‍, എങ്ങനെ മരിച്ചു, എന്നു തുടങ്ങി എല്ലാം ഈ പെണ്‍കുട്ടി വളരെ കൃത്യമായി പറയുന്നുണ്ട്.

നാഥദ്വാരയോട് ചേര്‍ന്നുള്ള പരവാല്‍ എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. രത്തൻ സിങ് ചന്തവത് എന്നയാൾക്ക്‌ അഞ്ചു പെണ്മക്കളാണ് ഉള്ളത്.ഒരു ഹോട്ടലിലായിരുന്നു രത്തന്‍ സിംഗ് ജോലി നോക്കിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാളുടെ ഇളയ മകള്‍ 4വയസ്സ്കാരി കിഞ്ചല്‍ തന്റെ സഹോദരനെ കാണണമെന്ന് നിർബന്ധം പിടിക്കുന്നു. ആദ്യം ആരും അത് കാര്യമാക്കിയില്ല. എന്നാല്‍ രണ്ട് മാസം മുമ്ബ് കിഞ്ചല്‍ പറഞ്ഞു, തന്റെ പിതാവ് പിപ്ലാന്ത്രി ഗ്രാമത്തിലാണുള്ളതെന്ന്. ഇത് കേട്ട് അവർ ആദ്യമൊന്നു ഭയന്നു. പിപ്ലാന്ത്രിയില്‍ വച്ച്‌ പൊള്ളലേറ്റ് മരിച്ച ഉഷയാണ് താനെന്നും കിഞ്ചല്‍ ഇതിനൊടൊപ്പം പറഞ്ഞു. കിഞ്ചലിൻറെ ഗ്രാമത്തില്‍ നിന്ന് ഏകദേശം 30 കി.മീ അകലെയാണ് പിപ്ലാന്ത്രിയെന്ന ഗ്രാമം.

തുടർന്ന് കുട്ടിയ്ക് എന്തേലും പ്രശനം ഉണ്ടാകുമെന്നു കരുതി കുട്ടിയെ ക്ഷേത്രത്തിലും ആശുപത്രിയിലുമൊക്കെ വീട്ടുകാര്‍ കൂട്ടിക്കൊണ്ട് പോയി.ഡോക്ടറെ കാണിച്ചപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയ കിഞ്ചൽ തന്റെ ആദ്യ ജന്മത്തിലെ കുടുംബത്തെ കാണണമെന്നു നിർബന്ധം പിടിച്ചു. തന്റെ കുടുംബത്തില്‍ രണ്ട് സഹോദരങ്ങളുണ്ടെന്നും കിഞ്ചല്‍ പറഞ്ഞു.കിഞ്ചലിന്റെ ഈ കഥ പിപ്ലാന്ത്രി ഗ്രാമത്തിലുമെത്തി. അവിടെ നിന്ന് കിഞ്ചലിനെ കാണാനായി ഒരു യുവാവ് വന്നു. പങ്കജ് എന്നായിരുന്നു അയാളുടെ പേര്. ഇയാൾ മരിച്ചു പോയ ഉഷയുടെ സഹോദരനാണ്. പങ്കജിനെ കണ്ടയുടൻ കിഞ്ചല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മയുടെയും ഉഷയുടെയും ചിത്രം കാണിച്ചതോടെ അവള്‍ വാവിട്ടു കരഞ്ഞു. ജനുവരി 14 ന് കിഞ്ചല്‍ കുടുംബത്തോടൊപ്പം പിപ്ലാന്ത്രിയിലെത്തി.

കിഞ്ചൽ ആ ഗ്രാമത്തിൽ എത്തിയപ്പോൾ ഒരുപാട് നാളായി അവിടെ എല്ലാരേയും നല്ല പരിചയമുള്ള പോലെയാണ് പെരുമാറിയത് എന്ന് ഉഷയുടെ അമ്മ ഗീത പലിവാള്‍ പറഞ്ഞു.രത്തെ പരിചയമുള്ള സ്ത്രീകളുമായി കിഞ്ചൽ സംസാരിച്ചു. ഉഷയ്‌ക്ക് ഇഷ്ടപ്പെട്ട പൂക്കളെക്കുറിച്ചും, ആ പൂമരം ഇപ്പോള്‍ എവിടെയാണെന്നും തിരക്കി. എന്നാൽ കുറച്ച് വര്‍ഷം മുമ്ബ് അവ നീക്കം ചെയ്തതായി അവർ അറിയിച്ചു. 2013ല്‍ വീട്ടിലെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് പൊള്ളലേറ്റാണ് ഉഷ മരണപ്പെട്ടത്. കിഞ്ചലും അവളുടെ പുനർജന്മ കഥയും ഉത്തരമില്ലാതെ ഒരു തമസ്യ ആയി മാറിയിരിക്കുകയാണ്.

Articles You May Like

x