ഏറെ വിശ്വസിച്ചവരെ കൊന്ന് തള്ളിയ ക്രൂ.ര.തയുടെ മുഖങ്ങൾ

കുറച്ചുനാളുകളായി കേരളത്തിലെ സ്ത്രീകൾ ആണ് പൈശാചികമായ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. അത്തരത്തിലുള്ള ഒരു റെക്കോർഡ് ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൂടത്തായി കേസിൽ പ്രതി ജോളിയായിരുന്നു. ഇലന്തൂർ നരബലി കേസിൽ പ്രതി ലൈലയാണ്. പാറശാല ഷാരോൺ കേസിലും പ്രതി ഒരു പെൺകുട്ടി തന്നെ. മൂന്ന് പേരുകളും ഇപ്പോൾ ഭീതിയോടെയാണ് ഓർമിക്കുന്നത്. ഇവരെ കേരളം മനസ്സിലാക്കി കഴിഞ്ഞു എന്നതാണ് സത്യം. ഇവർ ശ്രെദ്ധ നേടുന്നത് ഇവർ തിരഞ്ഞെടുത്ത വ്യത്യസ്തമായ കൊലപാതക രീതി കൊണ്ടാണ്. കൂടത്തായി പ്രതിയായ ജോളി വിദേശ മാധ്യമങ്ങളിൽ പോലും ഇടം പിടിച്ചിരുന്നു. അമേരിക്കൻ ദിനപത്രമായാൻ ന്യൂയോർക്ക് ടൈംസില്‍ ആയിരുന്നു ജോളി ഇടം പിടിച്ചത്. പ്ലസ് ടു യോഗ്യത മാത്രമുള്ള ജോളി എന്ന വീട്ടമ്മ എൻഐടിയിൽ പ്രൊഫസർ ആയി വർഷങ്ങളോളം വേഷം കെട്ടുകയായിരുന്നു ചെയ്തത്.

ഇത് ഉപയോഗിച്ചാണ് ഇവർ ബന്ധുക്കളെയെല്ലാം കൊന്നൊടുക്കിയത്. ഇതൊക്കെ കേരളം ഒരു ഞെട്ടലോടെ മാത്രമാണ് കേട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ആറു പേരെയും ആർക്കും ഒരു സംശയത്തിനും ഇട നൽകാതെയാണ് ജോളി പരലോകത്തേക്ക് തിരിച്ചയച്ചത്. 14 വർഷങ്ങൾ കൊണ്ട് ആസൂത്രിതമായി നടത്തിയ കൊലപാതകപരമ്പര. ആർക്കും യാതൊരു സംശയത്തിനും ഇട നൽകിയില്ല. എങ്കിലും ദൈവം ഒരിക്കൽ പിടിയിട്ടു. സ്വന്തം കുടുംബത്തിലുള്ളവരെ കൊല്ലുവാൻ വേണ്ടി ജോളി തിരഞ്ഞെടുത്ത മാർഗ്ഗവും വ്യത്യസ്തമായിരുന്നു. സൈനഡ് ഉപയോഗിച്ച് ആയിരുന്നു ഈ കൊലപാതകങ്ങളൊക്കെ ജോളി നടത്തിയിരുന്നത്. ജോളി എന്ന ഭീതി മായം മുൻപേ തന്നെ പത്തനംതിട്ട ഇലന്തൂരിൽ നിന്നും അടുത്ത പൈശാചികമായ പ്രവർത്തി ചെയ്ത സ്ത്രീയുടെ പേരും എത്തി. ലൈല. ലൈലയുടെ ചെയ്തികൾ ഇതുവരെ കേട്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

മനുഷ്യമനസാക്ഷി ഞെട്ടിക്കുന്ന തരത്തിലുള്ളത്. കൈകാലുകൾ ബന്ധിക്കപ്പെട്ട ഇരകളുടെ രഹസ്യ ഭാഗങ്ങളിൽ മൂർച്ചയേറിയ കത്തി കുത്തി ഇറക്കുകയും അവരുടെ ചീറ്റുന്ന രക്തം ഭക്ഷിക്കുകയും ചെയ്ത രക്തരക്ഷസ് ആയിരുന്നു അവർ. ഇത് അവർ തന്നെ പറഞ്ഞു പാകം ചെയ്തു കഴിക്കുകയുമായിരുന്നുവെന്ന്. ഇതോടെപ്പം തന്നെ ഒന്നാം പ്രതിയായ ഷാഫിയോടൊപ്പം ചേർന്ന് ഭർത്താവിനെ ഇല്ലാതാക്കുവാൻ പോലും ശ്രമിച്ചിരുന്നു. ലൈലയെ കുറിച്ചുള്ള വാർത്തയും എല്ലാവരെയും അമ്പരപ്പിച്ച സമയത്താണ് അടുത്ത ഒരു വാർത്ത വരുന്നത്. ഒരു നിഷ്കളങ്ക പെൺകുട്ടിയുടെ മുഖംമൂടി അണിഞ്ഞെത്തിയ പെൺചേന്നായയെ ആളുകൾ തിരിച്ചറിഞ്ഞത് ഇന്നലെയായിരുന്നു. അവളുടെ പേര് ഗ്രീഷ്മ എന്നായിരുന്നു.

 

ജീവനുതുല്യം സ്നേഹിച്ച ഷാരോണിന്റെ ആന്തരാവയവങ്ങൾ ദ്രവിപ്പിച്ചു കൊലപാതകം നടത്തി. ഒരു മനസാക്ഷിയും ഇല്ലാത്ത പെൺകുട്ടി നിഷ്കളങ്ക പ്രണയം എന്ന പേരിൽ സ്നേഹിച്ചവന് വിഷം നൽകിയവൾ. ഇന്ന് കേരളത്തിന്റെ പേടിപ്പെടുത്തുന്ന പേരായി മാറി കഴിഞ്ഞിരിക്കുകയാണ് ഇവൾ. കീടനാശിനി ഒരു വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് മൊബൈലിൽ നിന്നും ഗൂഗിളിൽ നിന്നുമൊക്കെ നിരന്തരം സെർച്ച് ചെയ്തതിന്റെ തെളിവുകൾ അടക്കം ചോദ്യം ചെയ്യലിൽ പോലീസ് നിരത്തിയപ്പോൾ അതുവരെ ഞാനൊന്നു അറിഞ്ഞില്ലേ എന്ന് പറഞ്ഞ് പിടിച്ചു നിന്നവൾ കീഴടങ്ങി. ഗൂഗിളിൽ  സെർച്ച് ചെയ്തതിന്റെ തെളിവുകൾ പോലീസിന്റെ കൈയിലുണ്ട്. ഇവർ മൂന്നുപേരും സമാനതകൾ ഉള്ള കൊലപാതകികൾ  തന്നെ.

Articles You May Like

x