Real Stories

ഇനിയില്ല ആ ചിരി, പുഞ്ചിരി അമ്മച്ചി വിടവാങ്ങി; വേര്‍പാടിൻ്റെ സങ്കടത്തില്‍ നാട്….

ഒരു നാടിനെ മുഴുവൻ തന്റെ ചിരികൊണ്ടു കീഴടക്കിയ നാട്ടുകാരുടെ പ്രിയപ്പെട്ട പുഞ്ചിരി അമ്മച്ചി വിടവാങ്ങി. കാരോട് അമ്പിലിക്കോണം അയിര പറമ്പിൻതോട്ടം വീട്ടിൽ പങ്കജാക്ഷി(പുഞ്ചിരി അമ്മച്ചി-93)യുടെ വേർപാടാണ് നാടിനു നൊമ്പരമായത്.

തിങ്കളാഴ്ചയാണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് പങ്കജാക്ഷി മരിച്ചത്. അമ്പിലക്കോണത്തെ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ആളായിരുന്നു പുഞ്ചിരി അമ്മച്ചി. രണ്ടു വർഷം മുൻപ്‌ വീണതിനെത്തുടർന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എങ്കിലും എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം നടന്നിരുന്ന പങ്കജാക്ഷിയുടെ ചിരി കാണുന്നതിനുവേണ്ടി മാത്രം അവരുടെ വീട്ടിൽ നാട്ടുകാർ വൈകീട്ട് ഒത്തുകൂടുന്നതു പതിവായിരുന്നു.

ചിരിച്ചുകൊണ്ടു മാത്രമേ പങ്കജാക്ഷി ഏതുകാര്യവും പറയുമായിരുന്നുള്ളൂ. ദൈവത്തിന്റെ ഇഷ്ടംകൊണ്ടാണ് ചിരിക്കുന്നതെന്നാണ് പങ്കജാക്ഷി തന്റെ ചിരിയുടെ രഹസ്യമായി പറഞ്ഞിരുന്നത്. ആരെക്കണ്ടാലും ചിരിച്ചുകൊണ്ടു വിശേഷങ്ങൾ ചോദിക്കും. അവരെല്ലാം തങ്ങളുടെ വിഷമങ്ങൾ മാറ്റിവച്ച് ആ ചിരിക്കൂട്ടിൽ പങ്കുചേരും.

പങ്കജാക്ഷിയുടെ ഭർത്താവ് യോവോസ് വർഷങ്ങൾക്കു മുൻപ്‌ മരിച്ചു. ഭർത്താവിന്റെ മരണശേഷം ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് മക്കളെ വളർത്തിയത്. പുളിവിറ്റും ഒാലമെടഞ്ഞു വിറ്റുമൊക്കെയായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയത്. പിന്നീട് ഒരു ദേവാലയത്തിൽ ശുചീകരണജോലികളും ചെയ്തിരുന്നു.

എന്തുപറഞ്ഞാലും ചിരിച്ചുകൊണ്ടു സംസാരിച്ചിരുന്ന പുഞ്ചിരി മുത്തശ്ശിയുടെ ചിരി ഇനി കാണാൻ കഴിയില്ലെന്ന സങ്കടത്തിലാണ് പ്രദേശവാസികൾ.
മക്കൾ: വിൻസെന്റ്, സൗന്ദർരാജ്, മേരി, ശകുന്തള, വസന്ത.മരുമക്കൾ: സുമതി, റാണി, ജപമണി, ഏലിയാസ്, മോഹനൻ.

asif

Share
Published by
asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago