Real Stories

ഭാര്യ, അമ്മ, ദിവസക്കൂലിക്കാരി, വീട്ടിൽ കടുത്ത ദാരിദ്രവും പട്ടിണിയും; തൻ്റെ സ്വപ്‌നം നേടിയെടുക്കാൻ ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി ഡോ. സാകെ ഭാരതി

ആന്ധ്രാപ്രദേശ്: ജീവിതത്തിലെ എല്ലാ പ്രതിന്ധികളെയും തരണം ചെയ്ത് കെമിസ്ട്രിയിൽ ഗവേഷണ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് ഡോ. സാകെ ഭാരതി. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ നിന്നുള്ള ഒരു അസാധാരണ സ്ത്രീയാണ് ഭാരതി. അതിനിടയിൽ അവർ നേരിട്ടത് കടുത്ത ദാരിദ്രവും പട്ടിണിയും. സ്വന്തമായൊരു വീടും അവർക്ക് ഉണ്ടായിരുന്നില്ല.

സ്‌കൂൾ പഠനകാലത്ത് സാമ്പത്തിക പ്രശ്‌നം രൂക്ഷമായപ്പോൾ അച്ഛൻ ഭാരതിയോട് പഠനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, മുത്തച്ഛനാണ് അവളെ വീണ്ടും പഠിക്കാനായി നിർബന്ധിച്ചത്. സ്‌കൂൾ കാലം കഴിയുമുമ്പേ മുത്തച്ഛൻ മരിക്കുകയും ചെയ്തു. പ്ലസ്ടു പാസായ ഭാരതിക്ക് വീട്ടുകാരുടെ നിർബന്ധം കാരണം അമ്മാവനെ വിവാഹം കഴിക്കേണ്ടി വന്നു. തുടർന്ന് അമ്മയായി.

മൂന്ന് സഹോദരിമാരിൽ മൂത്തവളാണ് സാകെ ഭാരതി. വീട്ടിലെ ദാരിദ്രം കാരണം ആറുവർഷമായി, ഒരു കാർഷിക ഫാമിൽ ദിവസ വേതനത്തിന് ജോലി ചെയ്യുകയായിരുന്നു. പക്ഷേ, തന്റെ സ്വപ്‌നത്തെ ഉപേക്ഷിക്കാൻ തയ്യാറാവാത്ത ഭാരതി എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറി. ജോലിയോടൊപ്പമാണ് അവൾ തന്റെ സ്വപ്‌നമായ ബിരുദ പഠനം ആരംഭിക്കുന്നത്.

പക്ഷേ, ഭർത്താവ് ശിവപ്രസാദ് തന്റെ സ്വപ്നങ്ങൾക്കും കൂട്ടായിരിക്കുമെന്ന് ഭാരതി ഒരിക്കലും കരുതിയില്ല. ശിവപ്രസാദ് ഭാരതിയെ തുടർന്ന് പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. ”ഭർത്താവ് ശിവപ്രസാദിന് എന്റെ പഠനം തുടരാൻ എന്നേക്കാൾ താൽപ്പര്യമുണ്ടായിരുന്നു. സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം പറയും. ‘എന്ത് വന്നാലും’ എന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറയും. അദ്ദേഹം വാക്ക് പാലിച്ചു,’ ഡോ ഭാരതി എൻഡിടിവിയോട് പറഞ്ഞു.

തന്റെ സ്വപ്‌നം നേടിയെടുക്കാൻ വേണ്ടി അവൾ ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്തു. കോളേജ് ഇല്ലാത്തപ്പോഴൊക്കെ അടുത്തുള്ള കാർഷിക ഫാമിൽ പണിക്ക് പോയി. രാവിലെ കുടുംബത്തിനുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി വച്ച്, കുട്ടിയെ വീട്ടുകാരെ ഏൽപ്പിച്ച് ദീർഘ ദൂരം നടന്ന് അവൾ കോളേജിലേക്കുള്ള ബസ് കയറി. ഒടുവിൽ ആ വിജയം ഭാരതി സ്വന്തമാക്കി. ഇന്ന് രാജ്യത്തെ എല്ലാ കുട്ടികൾക്കും ഭാരതി ഒരു പ്രചോദനമാണ്. നിരവധി പേരാണ് ഭാരതിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

asif

Share
Published by
asif
Tags: Real story

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago