കഷ്ടപ്പാടിനിടയിൽ 25 രൂപ ഇല്ലാത്തതിനാല്‍ കടം വാങ്ങി നല്‍കി; മണ്‍സൂണ്‍ ബമ്പര്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്, ജീവിത പ്രതിസന്ധികൾക്കിടയിൽ പത്ത് കോടി ലഭിച്ചതിൻ്റെ സന്തോഷത്തിൽ പതിനൊന്ന് പേർ

മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മസേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു.

പല വിഷമങ്ങള്‍ക്കിടയിലും ലോട്ടറി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍. പലരും കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത് എന്നാണ് ഇവര്‍ പറയുന്നത്.

‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കണോ എന്ന് പ്രദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത് വന്ന് ചോദിച്ചു. എന്താ വില എന്ന് ചോദിച്ചപ്പോള്‍ 250 രൂപയാണെന്ന് പറഞ്ഞു. എന്നാല്‍ അത്രയും തുകയ്ക്ക് എടുക്കാന്‍ പറ്റില്ല. 50 രൂപ വച്ച് പങ്കിട്ട് എടുക്കാമെന്ന് തീരുമാനിച്ചു. അപ്പോള്‍ പഴ്‌സ് നോക്കുമ്പോള്‍ 50-ഉം ഇല്ല കയ്യില്‍. അങ്ങിനെയാണ് 25 രൂപ വച്ച് എടുക്കാമെന്ന് തീരുമാനിക്കുന്നത്’, ഭാഗ്യശാലികളിലൊരാളായ പാര്‍വ്വതി പറഞ്ഞു.

അതേസമയം ‘എന്റെ കയ്യില്‍ 25 രൂപ എടുക്കാന്‍ ഇല്ലായിരുന്നു എന്നാണ് മറ്റൊരാള്‍ പറയുന്നത്. ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങിയാണ് ആ പണം കൊടുത്തത് എന്നും ഈ സ്ത്രീ പറഞ്ഞു.പല വിഷമങ്ങള്‍ക്കിടയിലും ലോട്ടറി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍. 25 രൂപ മുടക്കിയ ഇവര്‍ ഇന്ന് കോടിപതികളായിരിക്കുകയാണ്. പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേര്‍ക്കായിരുന്നു.

Articles You May Like

x