ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും ആ കുഞ്ഞിന് സമ്മാനങ്ങള്‍ നല്‍കാനും സുരേഷ്‌ഗോപി മറന്നില്ല ; ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ

ലയാള ചലച്ചിത്ര രംഗത്തെ ഏറെ ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷ ചെയ്താണ് സുരേഷ് ഗോപി അഭിനയ ജീവിതത്തില്‍ അരേങ്ങേറുന്നത്. പിന്നീട് കൈിരയെ ചിത്രങ്ങള്‍ ആയിരുന്നു താരത്തിന്. ആംഗലേയ ഭാഷകള്‍ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി താമസിയാതെ മലയാളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേര് നല്‍കിയാണ് ആരാധകര്‍ ഇപ്പോള്‍ വിളിക്കുന്നത്.

ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ഒറു മടിയും കാണിക്കാത്ത വ്യകതിയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തര്‍നത്തിലും സജീവമായ താരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത് ആരാധകരുടെ കയ്യടികള്‍ നേടാറുണ്ട്. തന്നോട് സഹായം ചോദിക്കുന്ന ഒരാളെയും ഒരിക്കലും കൈവിടാത്ത മനസുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സുരേഷ് ഗോപി. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്. സിനിമകളെ പോലെ തന്നെ താരം ടെലിവിഷന്‍ ഷോയിലും ഒരുകാലത്ത് സജീവമായിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹാ.ം ലഭിച്ച ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരു കുഞ്ഞും കുടുംബവും താരത്തെ കണ്ടുകഴിഞ്ഞപ്പോഴുണ്ടായ അനുഭവം എഴുത്തിയിരിക്കുകയാണ്. ചലച്ചിത്രം പ്രവര്‍ത്തകനായ സഞ്ജയ് പടിയൂര്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചില നേര്‍ക്കാഴ്ചകള്‍??? സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേര്‍ വിളിക്കാറുണ്ട് സഹായം അഭ്യര്‍ത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികള്‍ തുടരുന്നു എല്ലാവര്‍ക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്: കൊല്ലംങ്കോട് ലൊക്കേഷനില്‍ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാന്‍ വന്നു: കോവിഡ് മഹാമാരി മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ള സമയം കുവൈറ്റില്‍ നിന്നും എയര്‍ ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന്AIMS ല്‍ സര്‍ജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു.

ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടന്റെ സ്‌നേഹം നേരില്‍ കണ്ട വനാണ് ഞാന്‍ …. അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരില്‍ വന്നത്…. ഷൂട്ടിങ്ങിനിടയില്‍ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി…. കാരണം ‘ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും; എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ….. ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന്‍ മറന്നില്ല…. ”ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് – … ഇതെന്റെ നേര്‍ക്കാഴ്ചയാണ് -… ഇനിയും നന്മകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ചേട്ടനെ അനുഗ്രഹിക്കട്ടെ??? ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്, നിരവധി പേരാണ് സുരേഷ്‌ഗോപിയുടെ പ്രവൃത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്

Articles You May Like

x