നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു വൈറലായി മനസമ്മതവും ഹൽദിയും; വധു ആരാണെന്ന് അറിയാമോ

തൻറെ ആദ്യ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ താരമാണ് നടൻ ആന്റണി വർഗീസ്, താരത്തിനെ ഒരുപക്ഷെ പെപ്പെ എന്ന് പറഞ്ഞാൽ ആയിരിക്കും കൂടുതലായും പ്രേക്ഷകർക്ക് മനസിലാകുന്നത്, പുതുമുഖങ്ങളെ വെച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നിർമിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടിയാണ് നടൻ ആന്റണി വർഗീസ് പ്രശസ്തനായത്, ആ ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വിൻസെന്റ് പെപ്പെ, ആ ചിത്രം ഹിറ്റായതോടെയാണ് പിന്നീട് പെപ്പെ എന്നറിയപ്പെടാൻ തുടങ്ങിയത്

നടൻ ആന്റണി വർഗീസ് അഭിനയിച്ച മറ്റു രണ്ട് ചിത്രങ്ങളായിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിലും, ജല്ലിക്കട്ടും ഈ ചിത്രം അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ വരെ പ്രദർശിപ്പിച്ചിരുന്നു, കൂടാതെ ആ വർഷത്തെ ഓസ്കാർ പുരസ്കാരത്തിന് എൻട്രി വരെ ലഭിച്ചിരുന്നു, അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തിൽ ആണ് ജല്ലിക്കെട്ടിന് എൻട്രി ലഭിച്ചത്, ഓസ്കാർ വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കെട്ട്, ഇപ്പോൾ തമിഴ് നടൻ വിജയുടെ പേരിടാത്ത പുതിയ ചിത്രത്തിൽ ആണ് നടൻ ആന്റണി വർഗീസ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്

അങ്കമാലി കാരനായ ആൻറണി വർഗീസിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്, ഈ മാസം ഓഗസ്റ്റ് എട്ടാം തിയതി ആണ് താരത്തിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, ലളിതമായിട്ടായിരിക്കും വിവാഹം നടത്തുക, സിനിമ മേഖലയിൽ ഉള്ള സുഹൃത്തുകൾക്കും മറ്റുമായി ഞായറാഴ്ച്ച റിസപ്‌ഷനും താരം ഒരുക്കിട്ടുണ്ട്, അങ്കമാലി സ്വദേശിനി ആയ അനീഷ പൗലോസിനെ ആണ് താരം താലി ചാർത്താൻ പോകുന്നത്, അനീഷ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്‌ത്‌ വരുകയാണ്

ആൻറണി വർഗീസിന്റെയും അനീഷയുടെയും പ്രണയ വിവാഹം കൂടിയാണ്, സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു, കഴിഞ്ഞ ദിവസം അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ആഘോഷത്തിന്റ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, ഇന്ന് ആൻറണി വർഗീസ് എന്ന പെപ്പെയുടെയും അനീഷയുടെയും മനസമ്മതം ആയിരുന്നു, അങ്കമാലിയിൽ സ്വന്തം പള്ളിയിൽ വെച്ച് തന്നെയായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്, അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് ഇന്നത്തെ ചടങ്ങിൽ പങ്കെടുത്തത്, നിരവതി പേരാണ് ഇരുവർക്കും ആശംസകൾ സോഷ്യൽ മീഡിയയിൽ കൂടി അറിയിക്കുന്നത്

Articles You May Like

x