നടൻ ആന്റണി വർഗീസിന്റെ വിവാഹം കഴിഞ്ഞു; നഴ്‌സ്‌ ആയ അനീഷയുടെ കഴുത്തിൽ താലി ചാർത്തി താരം

നടൻ ആന്റണി വർഗീസ് ഇന്ന് വിവാഹിതനായി അങ്കമാലി സ്വദേശി അനീഷ പൗലോസിന്റെ കഴുത്തിലാണ് താരം മിന്ന് ചാർത്തിയത്, മിന്ന് ചാർത്തുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുമാകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്, ഇരുവരുടെയും ഹൽദി ചടങ്ങിന്റെയും മനസമ്മത്തിന്റെയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറീരുന്നു, കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്, സിനിമ താരങ്ങൾക്കും കൂട്ടുകാർക്കും മറ്റുമായി നാളെ റിസപ്ഷൻ വെച്ചിട്ടുണ്ട്

നീല സ്യുട്ട് ആയിരുന്നു നടൻ ആന്റണി വർഗീസിന്റെ വിവാഹ വേഷം, സ്വർണ ആഭരങ്ങൾ ഒന്നും അണിയാതെ വെറും സിമ്പിൾ ആയി വെള്ള ഗൗണിൽ ആണ് അനീഷ പൗലോസ് എത്തിയത്, ഇരുവരുടെയും വിവാഹം നടന്നത് അങ്കമാലിയിലെ പള്ളിയിൽ വെച്ച് തന്നെയായിരുന്നു, സ്‌കൂൾ കാലഘട്ടം തൊട്ടെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും, നേരത്തെ പ്രണയ വിവാഹം ആണെന്ന് തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും, വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പിന്നിട് പറയുകയായിരുന്നു

നടൻ ആന്റണി വർഗീസിന്റെയും അനീഷയുടെയും വിവാഹ നിശ്ചയം നടന്നത് ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു, എന്നാൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളോ ഒന്നും ഇരുവരും പുറത്ത് വിട്ടിരുന്നില്ല, വിദേശത്ത് നഴ്സ് ആണ് അനീഷ പൗലോസ്, നടൻ ആന്റണി വർഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹവും ഈ അടുത്താണ് നടന്നത് അതിന്റെ ചിത്രങ്ങളും താരം അന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കവെച്ചിരുന്നു, അങ്കമാലി തന്നെയാണ് ആന്റണി വർഗീസിന്റെയും സ്വദേശം

അങ്കമാലി ഡയറീസ് എന്ന തൻറെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടം പിടിക്കാൻ ആന്റണി വർഗീസിന് സാധിച്ചു, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ആ ചിത്രത്തിൽ താരം പ്രേമിക്കുന്നത് ഒരു നഴ്‌സിനെ ആയിരുന്നു, ആ ചിത്രത്തിലെ പോലെ തന്നെ താരത്തിന്റെ ജീവിതത്തിലും നഴ്‌സ്‌ ആയ അനീഷ പൗലോസ് കടന്ന് വന്നിരിക്കുകയാണ് ഇപ്പോൾ, ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ പെപ്പെ എന്ന പേരിൽ തന്നെയാണ് താരം അറിയപെടുന്നത് , കുറച്ച് ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റായിരുന്നു, പുതു ജീവിതത്തിൽ കടക്കുന്ന ആന്റണി വർഗീസിന് നിരവതി പേരാണ് ആശംസകൾ അറിയിച്ച് കൊണ്ട് വരുന്നത്

Articles You May Like

x