മാംഗല്യത്തിന് ഒരുങ്ങി അഭയ ഹിരണ്മയി? ; ഗോപി സുന്ദറിനോടുള്ള മധുരപ്രതികാരമെന്ന് ആരാധകർ

വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച താരമാണ് അഭയ ഹിരണ്മയി. ഒരുപാട് ഗാനങ്ങളിൽ ഒന്നും തന്നെ പാടിയിട്ടില്ലങ്കിലും പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു താരം തന്നെയാണ് അഭയ. അഭയ്ക്ക് നാക്കു പെന്റ നാക്കു ടാക്ക എന്ന ഗാനമായിരുന്നു രാശി നൽകിയത് സിനിമയിൽ എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് അഭയ. മോഡലിങ് രംഗത്തും തന്റെതായ വ്യക്തിമുദ്ര ചാർത്തിയിട്ടുണ്ട് അഭയ ഹിരൺമയി.

സംഗീത സംവിധായകനായ ഗോപിസുന്ദറിനോടൊപ്പമുള്ള അഭയയുടെ ലിവിങ് ടുഗദറും പ്രേക്ഷകർക്കിടയിൽ സുപരിചിതമായ കാര്യമായിരുന്നു. ഈ ലിവിങ് ടുഗദർ ആണ് അഭയയെ പ്രേക്ഷകർക്കിടയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്. അഭയയുടെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുകയാണ്. ഒമ്പത് വർഷം നീണ്ടുനിന്ന ലിവിങ് ടുഗദർ ആയിരുന്നു ഗോപി സുന്ദറുമായി അഭയയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗോപി സുന്ദർ അമൃത സുരേഷിനോടൊപ്പം ജീവിതം ആരംഭിച്ചിരിക്കുകയാണ്. അതിനുശേഷമുള്ള അഭയയുടെ വിശേഷങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

മോഡലിങ്ങിൽ താല്പര്യമുള്ള അഭയ ഇപ്പോൾ പങ്ക് വച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ ഫോട്ടോഷൂട്ട് വീഡിയോയിൽ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അഭയയെ ആണ് കാണാൻ പറ്റുന്നത്. കല്യാണ വേഷത്തിൽ അതിസുന്ദരിയായാണ് അഭയ എത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ നവവധുവാകാനുള്ള തയ്യാറെടുപ്പിലാണ് അഭയ എന്നായിരുന്നു ആരാധകർ കരുതിയത്. താരം വിവാഹിതയാകാൻ പോവുകയാണോ എന്നാണ് പലരും കമന്റ് ചെയ്തത്. എന്നാൽ പുറകെയാണ് ഇതൊരു ഫോട്ടോഷൂട്ട് വീഡിയോ മാത്രമായിരുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നത്. അതീവ സുന്ദരിയായി എത്തിയ അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച കമന്റുകൾ ലഭിക്കുന്നുണ്ട്.

ഇതുപോലെ യഥാർത്ഥത്തിൽ നവവധുവായി കൂടെയെന്നും ജീവിതത്തിൽ ഇനിയും ഒറ്റയ്ക്ക് ജീവിക്കണമോ എന്നൊക്കെ ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. വിമർശിക്കുവാനും കളിയാക്കുവാനും കമന്റ് ഇടുന്നവർക്ക് ചുട്ട മറുപടിയാണ് അഭയ നൽകാറുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും അഭയയുടെ മറുപടി ശരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളവരാണ് പല സദാചാരവാദികളും. ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അഭയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറികഴിഞ്ഞു.


സ്നേഹപൂർവ്വം പുതിയൊരു ജീവിതത്തെ കുറിച്ച് ആലോചിച്ചു കൂടെ എന്ന അഭയ ഉപദേശിക്കുന്നവരും നിരവധിയാണ്. എന്നാൽ അത്തരക്കാർക്കും മറുപടികൾ ഒന്നും തന്നെ അഭയ നൽകാറില്ല. അഭയയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റും എത്തിയിരുന്നു. പരമ്പരാഗത ആഭരണങ്ങളിൽ തിളങ്ങിയ താരം ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയിൽ ആണ് എത്തിയിരിക്കുന്നത്. ബ്രൈഡൽ ഫോട്ടോഷൂട്ടിൽ ഒരു ക്യൂട്ട് ലുക്കിലാണ് അഭയെ കാണാൻ സാധിക്കുന്നത് എന്നാണ് പ്രേക്ഷകർ പൊതുവേ പറയുന്നത്. കോഴിക്കോടിനെ കുറിച്ചുള്ള പാട്ടിലൂടെ ആയിരുന്നുഅ അഭയ ഹിരണ്മയി ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിന്റെ ഒപ്പമായിരുന്നു അഭയയുടെ ഹിറ്റ് ഗാനങ്ങൾ എല്ലാം തന്നെ പിറന്നത്.

Articles You May Like

x