മൂത്ത മകൾ 18 ആകാനുള്ള കാത്തിരിപ്പിലാണ്, എന്നിട്ട് വേണം അവളുടെ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ, ഞാൻ എന്ത് ചെയ്താലും അവൾ വൗ പറയും, മകൾ തൻ്റെ ബെസ്റ്റ് ഫ്രണ്ടെന്ന് ഗിന്നസ് പക്രു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. എന്നും ആവലിയ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ അഭിനയവും ജീവിതവും പ്രേക്ഷകർ നോക്കിക്കണ്ടിട്ടുള്ളത്. മിമിക്രി കലാകാരനായിട്ടാണ് താരം വേദികളിലെത്തിയത്. പിന്നീട് താരം സിനിമയിലെത്തി. നിരവധി ] സിനിമകളിൽ താരം സജീവമായി. മലയാളത്തിന് പുറമേ തമിഴിലും താരം സജീവമാണ് ഇപ്പോൾ. പ്രഭുദേവയോട് ഒപ്പമുള്ള ബഗീരയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

സൂര്യ, വിജയ് തുടങ്ങിയവർക്കൊപ്പമെല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. കോമഡി വേദികളിൽ ജഡ്ജായിട്ടും താരം സജീവമാണ്. അടുത്തിടെയാണ് താരത്തിന് ഒരു കുട്ടി കൂടി ജനിച്ചത്. ദ്വിജ കീർത്തിയെന്നാണ് താരം മകൾക്ക് പേരിട്ടിരിക്കുന്നത്. നാലു പേരും ചേർന്നുള്ള കുടുംബ ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. വെല്ലു വിളികൾ നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും താരം തന്റെ ജീവിതം വിജയമാക്കി തീർത്തു. ഇപ്പോൾ മക്കളുമായി വളരെ ഹാപ്പിയായിട്ടാണ് താരം ജീവിക്കുന്നത്.

ഇപ്പോൾ കുടുംബ വിശേഷവും മൂത്ത മകളെ പറ്റിയും താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 18 ആവാനായുള്ള കാത്തിരിപ്പിലാണ് ദീപ്ത കീർത്തി. വണ്ടിയോടിക്കാൻ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാണ്. കുഞ്ഞുന്നാളിലേ മുതൽ തന്നെ അവളതിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു.

ഞാൻ ഹെയരിലൊക്കെ ഇടയ്ക്ക് പരീക്ഷണങ്ങൾ നടത്താറുണ്ട്. ഞാൻ എന്ത് ചെയ്താലും അവൾ വൗ പറയും. എന്നെ എന്തിനും സപ്പോർട്ട് ചെയ്യും. മൂത്ത മോളിപ്പോൾ ഒൻപതാം ക്ലാസിലാണ്. പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞാൽ ഭാര്യ വഴക്ക് പറയും. ഞാൻ കൂളാണ്. കുട്ടികളെ പഠിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നാണ് എന്റെ രീതി. മകളും ഞാനും നല്ല ഫ്രൺസാണെന്നും താരം പറയുന്നു.

Articles You May Like

x