ദിലീപേട്ടനെ അന്ന് എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല; നടൻ ദിലീപിനെ കുറിച്ചും അന്ന് നടന്ന സംഭവത്തെ പറ്റിയും തുറന്ന് പറഞ്ഞ് നടി മന്യ

ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കര്‍’ എന്ന ചിത്രത്തിലൂടെ കമലയായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു മന്യ. പിന്നീട് വണ്‍ മാന്‍ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ജോക്കറിലെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് മന്യക്ക് ലഭിച്ചിരുന്നു. 2002 ല്‍ ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍ ചിത്രത്തിലും മന്യ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മന്യ, ദിലീപ്, നവ്യ നായര്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപ് ഇരട്ട വേഷത്തിലായിരുന്നു ചിത്രത്തിലെത്തിയത്.

വിവാഹ ശേഷം മന്യ സിനിമയിയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ്. കുടുംബത്തിനൊപ്പം ന്യൂയോര്‍ക്കില്‍ സെറ്റില്‍ഡ് ആയ് താരം സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ താരം കുഞ്ഞിക്കൂനന്‍ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിക്കൂനന്‍ ചിത്രത്തിന് ശേഷം തനിക്ക് ഒരുപാട് ആരാധകര്‍ കത്തയച്ചിരുന്നുവെന്നും ഞാന്‍ ചിത്രത്തില്‍ മരിക്കുന്നത് ഇവര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ലെന്നും മന്യ ഒരു തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജീവിക്കുന്ന കാലത്തോളം ഉണ്ടാവുമെന്നും ഞാന്‍ ഇന്ന് എന്താണോ അതിന് കാരണം ആരധകരാണെന്നും മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ ‘കുഞ്ഞിക്കൂനന്‍’ സിനിമ ഷൂട്ടിങ്ങിനിടയിലെ ഓര്‍മ്മകളാണ് മന്യ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞന്റെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് മന്യ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. കുഞ്ഞന്റെ വേഷത്തിലുള്ള ദിലീപിനൊപ്പമെടുത്ത ചിത്രവും മന്യ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞനെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ എടുത്ത ഫൊട്ടോയാണിതെന്നും മന്യ പറയുന്നു.

ദിലീപേട്ടന്റെ അടുത്തുകൂടിയാണ് എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുകയും എന്നാല്‍ കുഞ്ഞനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്നും താരം പറയുന്നു. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകലാണിതെന്നും ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമാണെന്നും മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

 

View this post on Instagram

 

A post shared by Manya (@manya_naidu)

കുഞ്ഞിക്കൂനന്‍ എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തു. തമിഴില്‍ സൂര്യ ആയിരുന്നു നായകനായെത്തിയത്. മന്യ മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോക്കറിലെ കഥാപാത്രം തന്നെയാണ് മന്യയുടെതായി പ്രേക്ഷകരുടെ മനസില്‍ ആദ്യം വരിക. ജോക്കറില്‍ ദീലിപിന്റെ നായികയായി ശ്രദ്ധേയ പ്രകടനമാണ് മന്യ കാഴ്ചവെച്ചിരുന്നത്. തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം കൂടിയായിരുന്നു ജോക്കര്‍.

 

 

Articles You May Like

x