ഇരുപത് മണിക്കൂർ പിരിഞ്ഞിരുന്ന ആദ്യ വിവാഹവാർഷികം; ഒടുവിൽ മൃദുലയുടെ അടുത്ത് ഓടി എത്തിയ യുവ നൽകിയ ലക്ഷങ്ങൾ വിലയുള്ള സമ്മാനം, വീഡിയോ കാണാം

മിനി സ്‌ക്രീനിലെ രണ്ട് മിന്നും താരങ്ങളാണ് യുവയും മൃദുലയും. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് താര ദമ്പതികളാണ് ഇരുവരും. രണ്ട് താരങ്ങളുടെയും വിവാഹം ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം, മൃദുല ഗര്‍ഭിണി ആണെന്ന് അറിഞ്ഞതോടെ ജൂനിയര്‍ മൃദുലയാണോ, ജൂനീയര യുവയാണോ എന്നറിയാന്‍ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അപ്പോഴാണ്, സന്തോഷവാര്‍ത്ത താര ദമ്പതികള്‍ അറിയിക്കുന്നത്. മൃദുവ എന്ന ഇരുവരടെയും യുട്യൂബ് ചാനലിലൂടെയാണ് വിശേഷം അറിയിച്ചത്. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. സിനിമയിലൂടെയായിരുന്നു മൃദുല അഭിനയ ലോകത്തേക്ക് കാലെടുത്തു വച്ചത്. തമിഴ്, മലയാളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ജെന്നിഫര്‍ കറുപ്പയ്യ എന്ന സിനിമയിലൂടെയാണ് നായിക കഥാപാത്രമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പക്ഷേ, മൃദുലയെ ഫെയ്മസാക്കിയത്, മിനി സ്‌ക്രീനിലെ കഥാപാത്രങ്ങളായിരുന്നു.

2015 ല്‍ കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെയായിരുന്നു മിനി സ്‌ക്രീനില്‍ തെളിയുന്നത്. അതേ വര്‍ഷം തന്നെ ഇറങ്ങിയ കൃഷ്മ തുളസിയിലും താരം അഭിനയിച്ചു. ഇതോടെയാണ് മലയാളി പ്രേഷകരുടെ ഇടയില്‍ മൃദുല പോപ്പുലറായത്. നടനും മോഡലും ഡാന്‍സറും ഒക്കെയായ മിനി സ്‌ക്രീനില്‍ തന്റെ അങിനയ മികവ് കൊണ്ട് പ്രേഷക പ്രീതി പിടിച്ചു പറ്റിയ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയായിരുന്നു യുവ പ്രേഷക മനസ്സില്‍ ഇടം നേടിയത്. പ്രിയ താരങ്ങളുടെ വിവാഹം ആരാധകര്‍ക്ക് വളരെ സന്തോഷമാണ് നല്‍കിയത്. ഇരുവരടേതും പ്രണയ വിവാഹമല്ല, വീട്ടുകാര്‍ ഉറപ്പിച്ചതാണെന്ന് യുവയും മൃദുലയും പറഞ്ഞിരുന്നു. 2021 ജൂലൈയില്‍ തിരുവന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ 2022 വെച്ചാണ് ഇരുവരും വിവാഹിതരായത്.

2022 ജനുവരിയിലാണ് മൃദുല ഗര്‍ഭിണിയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. എല്ലാ വിശേഷങ്ങളും മൃദുല ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. മൃദുലയുടെയും യുവയുടെയും കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അപ്പോഴാണ് പുതിയ വിശേഷം അറിയിക്കുന്നത്. ‘താന്‍ സിന്ദൂരം തൊടാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു’ എന്നു മൃദുല പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയില്‍ കാണിക്കുന്നത്. യുവ-മൃദുല ദമ്പതികളുടെ ആദ്യ വിവാഹവാര്‍ഷികമാണ്. രണ്ടു പേരുടെയും ആദ്യ വിവാഹവാര്‍ഷികമാണ്. 20 മണിക്കൂര്‍ പിരിഞ്ഞ് ഇരുന്ന ആദ്യ വിവാഹ വാര്‍ഷികം എന്നാണ് വിവാഹ വാര്‍ഷികത്തെ ‘മൃദുവാ’ വിശേഷിപ്പിച്ചിരിക്കുന്നത്. മൃദുല വീട്ടിലും, യുവ ഷൂട്ടിംഗ് ലോക്കേഷനിലും ആയി പോയതാണ്, രണ്ടു പേരും കാണാതെ ഇരിക്കാനുള്ള കാരണം. വിവാഹ വാര്‍ഷിക പരിപാടികള്‍ ഹോട്ടലില്‍ വെച്ചാണ് നടത്തിയത്.

വെള്ളയാണ് ഡ്രസ് കോഡ്. യുവയുടെ ഷൂട്ടിംഗ് വിശേഷങ്ങളും, മൃദുലയുടെ വിവാഹ വാര്‍ഷിക പരിപാടികളുടെ ഒരുക്കങ്ങളും കൂടി ചേര്‍ത്തിട്ടാണ് , വീഡിയോ ആരംഭിക്കുന്നത്. സുന്ദരി സീരിയലിന്റെ ഷൂട്ടിംഗ് ലോക്കേഷനിലായിരുന്നു യുവ. യുവയുടെ വിവാഹ വാര്‍ഷികം മാത്രമല്ല, മറ്റൊരു വിശേഷം കൂടി യുവ പങ്കു വചിചിരുന്നു. സുന്ദരി സീരിയലിന്റെ 200 മത് എപ്പിസോഡിന്റെ ആഘോശ പരിപാടികളും അന്ന് തന്നെയായിരുന്നു. സീരിയിലിലെ അഭിനേതാക്കളും പ്രേഡക്ഷന്‍ ടീമും എല്ലാവരും ചേര്‍ന്ന് കേക്കു മുറിക്കുന്നതിന്റെയും സദ്യ കഴിക്കുന്നതിന്റെയും വീഡിയോ യുവ പങ്കു വച്ചിരുന്നു.

അങ്ങന കൊത്തിരിപ്പിനൊടുവില്‍ യുവ എത്തുകയും, രണ്ടു പേരും പരസ്പരം വിഷ് ചെയുകയും ചെയ്തു. ഇത്ര സമയം കണ്ടില്ലെന്നും പറഞ്ഞു. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങള്‍ക്ക് ഉണ്ടായിരുന്നത്. മൃദുല യുവയ്ക്ക, ഒരു പെര്‍ഫ്യൂം, യുവ മൃദുലയ്ക്ക് ഒരു കൊലുസും സമ്മാനമായി നല്‍കി. യുവ തന്നെ അത് മൃദുലയുടെ കാലില്‍ അണിയിക്കുകയും ചെയ്തു. കേക്കു മുറിച്ച് മധുരം പങ്കു വച്ച് ഇരുവരും ആദ്യ വിവാഹ വാര്‍ഷികം കളറാക്കി. വെള്ള വസ്ത്രത്തില്‍ ഇരുവരും മനോഹരമായിരുന്നു. നിരവധി സമ്മാനങ്ങളും യുവയ്ക്കും മൃദുലയ്ക്ക് ലഭിച്ചു. കുട്ടി ആഘോഷം ഇവിടെ തീരുകയാണെന്നും വിഷ് ചെയ്ത എല്ലാവര്‍ക്കും നന്ദിയും താരദമ്പതികള്‍ അറിയിച്ചു.

Articles You May Like

x