ആ അമ്മക്ക് ഇനി കണ്ണുനീർ പൊഴിക്കേണ്ടി വരില്ല ; സുരേഷ് ഗോപിയുടെ നിർദേശത്തിൽ ഓടിയെത്തി മകൻ ഗോകുൽ സുരേഷ്

ലോട്ടറി വിറ്റ് കുടുംബം നോക്കുന്ന അമ്മയ്ക്ക് സുരേഷ്‌ഗോപിയുടെ കൈത്താങ്ങ്. ലോട്ടറ്റി വിറ്റ് കുടുംബം പുലര്‍ത്തുന്ന 74 കാരിയായ ഒരു അമ്മയെക്കുറിച്ച് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാര്‍ത്ത വന്നിരുന്നു. സുഷാന്ത് നിലമ്പൂര്‍ തന്റെ യുട്യൂബ് ചാനലിലൂടെ ആണ് ഈ വാര്‍ത്ത പങ്ക് വെച്ചിരുന്നത്. വിശ്രമിക്കേണ്ട പ്രായത്തില്‍ പൊരിവെയിലത്തും കഷ്ടപ്പെടുന്ന ഒരു അമ്മ… എറണാകുളം ജില്ലയിലെ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ കുഞ്ഞിതൈ എന്ന സ്ഥലത്തെ നാല് സെന്റ് കോളനിയിലാണ് ഈ അമ്മ താമസിച്ചിരുന്നത്.

പണ്ട് മുതലേ നിര്‍മ്മാണ തൊഴിലായാളിയായിരുന്നു ഇവര്‍. ഹൃദ്രോഗം ബാധിച്ച് ഇവരുടെ മകന്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊച്ചു മക്കളെ സംരക്ഷിക്കേണ്ട ചുമതല ഈ അമ്മയ്ക്കായി. മരണപ്പെടുന്ന സമയത്ത് ഒരുപാട് കടങ്ങളും അവന്‍ ബാക്കിയാക്കിയിരുന്നു.തന്റെ കൊച്ചുമക്കളെ അത്രയധികം ഇഷ്ടപ്പെടുന്ന ഇവര്‍ ചുട്ടു പൊള്ളുന്ന വെയിലിനെപ്പോലും വകവെയ്ക്കാതെ ലോട്ടറി കച്ചവടത്തിന് ഇറങ്ങുകയായിരുന്നു. ഈ അമ്മയുടെ മുന്നില്‍ ആ നിമിഷങ്ങളില്‍ തന്നെ തളര്‍ത്തുന്ന ചുട്ടു പൊള്ളുന്ന വെയിലായിരുന്നില്ല. മറിച്ച് കൊച്ചുമക്കളുടെ നിഷ്‌കളങ്ക മുഖം മാത്രമായിരുന്നു.

ലോട്ടറി വില്‍പ്പനയിലൂടെ മകന്‍ വരുത്തിവെച്ച കടങ്ങളില്‍ ഒരുപാട് ഇവര്‍ അടച്ചു തീര്‍ത്തു.പിന്നെയും ഇവര്‍ അശ്രാന്ത പരിശ്രമത്തില്‍ തന്നെയായിരുന്നു. എസ് എന്‍ ഡി പിയുടെ നേതൃത്വത്തിലുള്ള ധന സഹായ സംഘത്തില്‍ ബാക്കി അടയ്ക്കാനുള്ള തുകയും പലിശയും അടക്കമുള്ളവ അടച്ച് തീര്‍ക്കുകയും തന്നെ മാത്രം ആശ്രയിച്ച് കഴിയുന്ന വീട് പുലര്‍ത്തുകയും ആ അമ്മയ്ക്ക് ചെയ്ത് തീര്‍ക്കേണ്ട വലിയ കാര്യങ്ങളായിരുന്നു. 74-ാം വയസ്സിലും ഇത്തരത്തില്‍ കഷ്ടപ്പെടുന്ന അമ്മയുടെ വാര്‍ത്ത ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടയിലാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹം നാട്ടിലുള്ള മകന്‍ ഗോകുല്‍ സുരേഷിനോടും പറവൂരിനടുത്ത് കൊടുങ്ങല്ലൂര്‍ നിവാസിയായ തന്റെ സെക്രട്ടറി സിനോജിനോടും ഇവരെക്കുറിച്ച് അന്വേഷിച്ചറിയാല്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

സുരേഷ് ഗോപി പറഞ്ഞതനുസരിച്ച് ഗോകുല്‍ സുരേഷും സിനോജും കുഞ്ഞിതൈയ്യിലുള്ള ഇവരുടെ വീട് കണ്ടുപിടിച്ചു. ആ അമ്മയേയും കൂട്ടി ലോണ്‍ അടയ്ക്കാനുള്ള ധനകാര്യ സ്ഥാപനത്തില്‍ പോയി ബാക്കി അടയ്ക്കാനുള്ള തുകയും പലിശയും അടക്കം 74,000 അടച്ചു തീര്‍ക്കുകയും ചെയ്തു.തുടര്‍ന്ന്, ആധാരം തിരിച്ചെടുത്ത് ആ അമ്മയുടെ കൈകളില്‍ വെച്ച് കൊടുത്തു. ഒറു പുതിയ ജീവിതം തന്നെയാണ് അവര്‍ ആ അമ്മയുടെ കൈകളില്‍ യഥാര്‍ത്ഥത്തില്‍ വെച്ചുകൊടുത്തത്.ഇത്തരത്തില്‍ ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി നേരത്തേയും ചെയ്തിട്ടുണ്ട്. ഇത്തരം സല്‍ക്കര്‍മ്മങ്ങളാണ് അദ്ദേഹത്തെ ജനങ്ങള്‍ നെഞ്ചിലേറ്റാന്‍ കാരണവും. ഡല്‍ഹിയില്‍ നിന്നും താന്‍ തിരിച്ച് വരുന്നത് വരെ പോലും ആ അമ്മ കഷ്ടത അനുഭവിക്കരുതെന്ന് ആ നന്മ മനസ്സ് വിചാരിച്ചിരുന്നു. അതുകൊണ്ടാണ് , തിരിച്ച് വരുന്നത് വരെ പോലും കാത്തുനില്‍ക്കാതെ എല്ലാം ചെയ്യാന്‍ ഏര്‍പ്പാടാക്കിയതും. ജീവിതത്തില്‍ ഇത്രയധികം സന്തോഷിച്ച നിമിഷം ആ അമ്മയ്ക്ക് ഉണ്ടായിട്ടില്ല. ജീവിതം തന്റെ മുന്നില്‍ വീണ്ടും പുനസൃഷ്ടിച്ചത് പോലെയുള്ള അനുഭവമാണ് അമ്മയ്ക്കിപ്പോള്‍…

Articles You May Like

x