ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കിയാല്‍ അവിടെ പ്രശ്‌നമാണ്, ഇത്രയ്ക്ക് നിസാരമാണോ നിങ്ങളുടെ ബന്ധം? ; വിമർശകരോട് ഗോപി സുന്ദർ ; അമൃതയെ പോലെ മറ്റൊരു സ്ത്രീയെ ഞാനെൻ്റെ ജീവിതത്തിൽ വേറേ കണ്ടിട്ടില്ല, അവൾക്ക് പകരം അവൾ മാത്രം”

സംഗീതത്തിൻ്റെ വഴിയിലൂടെ കടന്ന് വന്ന് ഇനി മുൻപോട്ടുള്ള യാത്രയിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ഗായിക അമൃതസുരേഷും, സംഗീത സംവിധായകൻ ഗോപിസുന്ദറും. തങ്ങൾ ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇരുവരും കുറച്ച് മാസങ്ങൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇരുവരും നേരിട്ടിരുന്നു. എന്നാൽ തങ്ങൾക്ക് നേരേ നടക്കുന്ന വിമർശനങ്ങൾക്കും, സൈബർ ആക്രമണങ്ങൾക്കും മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് അമൃതയും, ഗോപിസുന്ദറും സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ ജീവിതത്തിലെ സന്തോഷങ്ങളും നല്ല നിമിഷങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ടുപേരും.

വ്യക്തിജീവിതത്തെ സംബന്ധിച്ചും, സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിൽ നിന്ന് വളരെ പക്വതയോട് കൂടെ ഇരുവരും പിന്മാറുകയായിരുന്നു. ആരാണ് നിങ്ങളിൽ ആദ്യം പ്രണയം തുറന്ന് പറഞ്ഞതെന്ന ചോദ്യത്തിന് രണ്ടുപേരും മറുപടി നൽകിയില്ല. പ്രപ്പോസ് ചെയ്ത എത്ര നാളുകള്‍ കഴിഞ്ഞാണ് ഓക്കെ പറഞ്ഞത് എന്ന ചോദ്യത്തിനും ഇരുവരും ഉത്തരം നല്‍കിയിരുന്നില്ല. അതേസമയം നിങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെ തോനുന്ന ഒരു ക്വളിറ്റിയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അമൃത പറഞ്ഞത്.

എന്നാൽ ആ ചോദ്യത്തിന് ഗോപിസുന്ദറിൻ്റെ മറുപടി മറ്റൊന്നായിരുന്നു. ഏതൊരു പെണ്ണും പാര്‍ട്ണറുമായി ഉണ്ടായേക്കാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വളരെ പക്വതയോടെ അമൃത കൈകാര്യം ചെയ്യുന്ന പ്രകൃതമാണ് അമൃതയുടേതെന്നും, അതാണ് അമൃതയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ക്വാളിറ്റിയെന്നും, അത് അവളിലെ അനുഭവം കൊണ്ട് ഉണ്ടായതാണെന്നും . അമൃതയെ പോലെ മറ്റൊരു ഒരു സ്ത്രീയെ താൻ വേറേ കണ്ടിട്ടില്ലെന്നും, അമൃതയ്ക്ക് പകരം അമൃത മാത്രമേ ഉള്ളുവെന്നും തൻ്റെ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ നോക്കി എന്ന് പറഞ്ഞ് അവിടെ തുടങ്ങും ചിലരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെന്നും, ഇത്രയ്ക്ക് നിസാരമാണോ നിങ്ങളുടെ ബന്ധമെന്നും ഗോപിസുന്ദര്‍ ചോദിക്കുന്നു.

വളരെ പേഴ്സണലായിട്ടുള്ള ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകാതെ ഒഴിഞ്ഞ് മാറിയത് ഒഴിച്ചാൽ അമൃതയിൽ കണ്ട നല്ല വശങ്ങളെ സംബന്ധിച്ച് ഗോപിസുന്ദറും, ഗോപിസുന്ദറിലെ നല്ല കാര്യങ്ങളെക്കുറിച്ച് അമൃതയും പങ്കുവെക്കുകയുണ്ടായി. ഓരോ വ്യക്തികളുടെയും, പ്രണയവും, വിവാഹവും, സ്വകാര്യജീവിതമെല്ലാം അറിയാൻ തങ്ങൾക്കും താൽപര്യമുണ്ടെനും എന്നാൽ അത് ശരിയായ കാര്യമല്ലെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങൾ രണ്ടുപേരും അങ്ങനെ ചെയ്യാറില്ലെന്നും അതുപോലെ നിങ്ങളും മറ്റുളള ആളുകളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാതിരിക്കുകയാണ് വേണ്ടതെന്നാണ് ഗോപിസുന്ദർ മറുപടി പറഞ്ഞത്.

ഇപ്പോഴത്തെ ജീവിതം എങ്ങനെയുണ്ടെന്ന ചോദ്യത്തോട് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന് ഗോപി സുന്ദര്‍ മറുപടി പറഞ്ഞപ്പോൾ തനിയ്ക്കും അതേപോലെ തന്നെയാണെന്ന് പറയുകയായിരുന്നു അമൃതയും. കഴിഞ്ഞ ദിവസം റിലീസായ ‘തൊന്തരവാ’ എന്ന ഗാനത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. കംപ്ലീറ്റ്‌ലി റൊമാന്റിക്കാണ് ആ പാട്ടെന്നും അമ്മു സംസാരിക്കുന്ന ടോണില്‍ത്തന്നെ പാടിയെന്നുള്ളതാണ് അതിൻ്റെ പ്രത്യേകതയെന്നും, അമൃത സംസാരിക്കുമ്പോഴുള്ള ടോണ്‍ താൻ ഒരുപാട് ഇഷ്ടപ്പെടുന്നതായും ഗോപിസുന്ദർ പറഞ്ഞു.

Articles You May Like

x