ഒരു രാത്രി മുഴുവന്‍ കെ പി എ സി ലളിതയുടെ ഭൗതിക ശരീരത്തിന് കൂട്ടിരുന്ന്; ഓരോ തവണ വിളക്കില്‍ എണ്ണ തീരുമ്പോഴും വീണ്ടും നിറച്ച് കൊണ്ടിരുന്നത് ഈ യുവ നടി ആരാണെന്ന് അറിയാമോ

പ്രതീക്ഷിതമായി കെ പി എ സി ലളിതയുടെ വിയോഗവാർത്ത അറിഞ്ഞ നടുക്കത്തിലാണ് സിനിമാലോകവും മലയാളികളും. രോഗത്തെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന പ്രത്യാശയിലായിരുന്നു സിനിമാലോകവും സഹപ്രവർത്തകരും പ്രിയപ്പെട്ടവരുമെല്ലാം. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കലാകേരളം.കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍ നിറഞ്ഞാടി.

 

 

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനം ഏറ്റു വാങ്ങുന്നത് ഒരു രാത്രി മുഴുവന്‍ കെ പി എ സി ലളിതയുടെ ഭൗതിക ശരീരത്തിന് കൂട്ടിരുന്ന് ഓരോ തവണ വിളക്കില്‍ എണ്ണ തീരുമ്പോഴും വീണ്ടും നിറച്ച് കൊണ്ടിരുന്ന യുവ നടി സരയു ആണ്. രാത്രി ഭൗതിക ശരീരം വെച്ച ഹാളില്‍ ആളുകള്‍ കുറവായിരുന്നു.എന്നിട്ടും ഇവർ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ലളിത ചേച്ചിക്ക് കൂട്ടിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് എന്നാണ് മലയാളികൾ പറയുന്നത്. വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങൾ എന്നും ഇത് എപ്പോഴും ഇതുപോലെ കാത്തുസൂക്ഷിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന കമന്റുകള്‍.

 

 

നാടകത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടം സ്വന്തമാക്കിയ അവര്‍ നാല് പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹയായി.

 

 

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ ലോകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി കാണാനെത്തിയിരുന്നു.

Articles You May Like

x