സ്കൂട്ടറിൽ വന്നു താലികെട്ടി അതിൽ തന്നെ തിരികെ ; അടുത്ത സുഹൃത്തുക്കൾ പോലുമില്ലാത്ത കോറോണ കാലത്തെ കല്യാണം

കൊറോണ വീണ്ടും വർധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും നിയന്ത്രങ്ങളും ലോക്കഡോണും ഒക്കെയാണ്. ഈ നിയന്ത്രണങ്ങൾക്ക് ഇടയിൽ വിവാഹം കഴിക്കേണ്ടി വരുന്നവരുടെ അവസ്ഥ കഷ്ടമാണ്. ബന്ധുക്കളെ എല്ലാരേയും ക്ഷേണിക്കാൻ പറ്റാതെ, ആഘോഷങ്ങൾ ഇല്ലാതെ പുതിയ ഒരു ജീവിതത്തിലോട് കാല് എടുത്ത് വെക്കുന്നവർ. കോവിഡ് പടർന്നു പിടിക്കാതെ ഇരിക്കാൻ ഈ നിയന്ത്രങ്ങൾ ആവിശ്യം തന്നെയാണ് അതുകൊണ്ട് നിയന്ത്രങ്ങൾ പാലിച്ചു മുന്നോട് പോയാൽ ഈ ദുരന്തം നമുക് മറി കടക്കാൻ പറ്റും. ലോക്കഡൗണിനു സമാനമായ നിയന്ത്രനങ്ങൾ ഏർപ്പെടുത്തിയ ഞായറാഴ്ച വ്യത്യസ്തമായ വിവാഹത്തിനും വള്ളക്കടവ് കാരാളി കളത്തുവിളാകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം സാക്ഷിയായി.

വധുവും വരനും വിവാഹവേഷമണിഞ്ഞ് ഒരുങ്ങി സ്‌കൂട്ടറിൽ എത്തി വിവാഹം നടത്തി സ്‌കൂട്ടറിൽ തന്നെ തിരിച്ചുപോവുകയായിരുന്നു. തമിഴ്‌നാട് ഈറോഡ് സ്വദേശി കാർത്തിക്കിന്റെയും വയനാട് മാനന്തവാടി സ്വദേശി രേഷ്മ പി വർഗീസുമാണ് ഇന്നലെ ലോക്ക്ഡൗണിൽ വിവാഹിതരായത്. 2016ൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് ഒടുവിലിപ്പോൾ വിവാഹത്തിലെത്തിയത്. പഠനത്തിന് ശേഷം പുളിമൂട് അംബുജ വിലാസം റോഡിൽ ഒരു ടേക്ക് എവേ ടീ ഷോപ്പ് നടത്തുകയാണ് കാർത്തിക്കും രേഷ്മയും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് അടുത്ത സുഹൃത്തുക്കൾക്ക് പോലും വിവാഹത്തിൽ പങ്കെടുക്കാനായില്ല.

ഇവർക്ക് ആവിശ്യമായ സഹായങ്ങൾ ഏർപ്പെടുത്തി കൊടുത്തത് നന്തൻകോട് സർക്കിൾ ഹെൽത്ത് ഇൻസപെക്ടറായ എസ്എസ് മിനുവും ഭാര്യ രശ്മിയുമാണ്. വിവാഹത്തിന് ശേഷം കഴിക്കാൻ മധുരവും പ്രഭാതഭക്ഷണവും ഇവർ എത്തിച്ചു നൽകി. ചടങ്ങ് കഴിഞ്ഞ് സ്‌കൂട്ടറിൽ തന്നെ വധൂവരൻമാർ യാത്രയായി. ഇവരുടെ വിവാഹ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പലരും ഈ രീതിയിലുള്ള വിവാഹത്തെ അനുകൂലിക്കുന്നുണ്ട് . ചില കമെന്റുകൾ നോക്കാം. ആഘോഷങ്ങളും കെട്ടിമറിയാലും ഇല്ലാതെ ഇങ്ങനെ കല്യാണം കഴിച്ചാൽ എന്താണ് കുഴപ്പം,കൊറോണ വന്നത് കൊണ്ട് ഇങ്ങനെയും കുറച്ച് പാഠങ്ങൾ പഠിക്കാൻ ഉണ്ട്, any cngrtzzz dears

🥰
🥰

അനുകരിക്കേണ്ടത് ഇത് തന്നെ ആണ് . വയറു നിറയെ ഭക്ഷണം കഴിച്ച് , സദ്യ അത്ര പോരാ എന്ന് പറയിപ്പിക്കാതെ ഇരിക്കാൻ എന്തേലു० വഴി ഒണ്ടോ . വൈകുന്നേരം 6മുതൽ 10വരെ വീട്ടിൽ റിസപ്‌ഷൻ ഉണ്ടായിരിക്കുന്നതാണ്. പ്രസന്റേഷൻ ഇല്ലാതെ ഒരു ണ്ടിതെ യും വരരുത്. പലരും പറയുന്നത് വിവാഹം ഇങ്ങനെ തന്നെയാണ് നടത്തേണ്ടത് എന്നാണ്. കോവിഡ് വരേണ്ടി വന്നു പലാർക്കും ബുദ്ധി ഉദിക്കാൻ എന്ന് പറഞ്ഞവരും ഉണ്ട്. എന്തായാലും വിവാഹത്തിന്റെ പേരിൽ നടത്തി പോന്നിരുന്ന അനാവശ്യ ചിലവുകൾക്ക് കോവിഡ് വന്നതോട് കൂടി ഒരു അറുതി ആയിട്ടുണ്ട്.

Articles You May Like

x