ഒരുകാലത്തു എല്ലാര്ക്കും പ്രിയപ്പെട്ട അദ്ധ്യാപിക; വയസായപ്പോൾ ആരുമില്ലാതെ തെരുവിൽ; എന്നാൽ ജീവിതം അവർക്ക് കരുതി വച്ചത് മറ്റൊന്നായിരുന്നു

മാതാ പിതാ ഗുരു ദൈവം ഇങ്ങനെയാണ് നമ്മൾ പഠിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതും. നമ്മൾക് അറിവ് പകർന്നു തരുന്ന ഗുരുക്കന്മാരോട് നമ്മൾക്ക് എന്നും സ്നേഹവും ബഹുമാനവും ഉണ്ടാകും. ഒരിക്കലും മറക്കാൻ സാധികാത്ത ഒരുപാട് ഗുരുക്കണംർ പലർക്കും ഉണ്ടാകും. നമ്മുടെ മാതാപിതാക്കളോടുള്ള അതെ സ്നേഹം തോന്നിയ അധ്യാപകരും നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം. വര്ഷങ്ങള്ക്കു ശേഷം നമ്മളെ പഠിപ്പിച്ച അധ്യാപകരെ കാണുമ്പൊൾ ഓടി ചെന്ന് എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിക്കാറുണ്ട്. അവരുടെ ഓർമയിൽ നമ്മൾ ഉണ്ടെന്നു കാണുമ്പൊൾ നമ്മൾക്കു എന്ത് സന്തോഷമാണ് തോന്നാറ്, സ്കൂളിൽ നമ്മളെ പഠിപ്പിച്ചു വിരമിച്ച ശേഷം ആ അധ്യാപകർ എവിടെ ആണെന്നോ അവര്ക് എന്തേലും സഹായം വേണമെന്നോ നമ്മൾ ഓർക്കാരും ഇല്ല അന്വേഷിക്കാരും ഇല്ല. ഇവിടെ ആരും നോക്കാനില്ലാതെ ഭിക്ഷ യാചിച്ചു നടക്കേണ്ടി വന്ന ഒരു അധ്യാപികക് ലഭിച്ച നല്ല ഒരു ദിവസത്തെ കുറിച്ചുള്ള ഒരു കുറിപ്പാനിത്

ദിവ്യ എസ് അയ്യർ (IAS) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ആ ദിവസം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു ദിവസം ആണെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.ദിവസങ്ങളായി അലക്കാത്ത വസ്ത്രങ്ങൾ ധരിച്ച് പോളിത്തീൻ സഞ്ചികൾ പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധയെ അവൾ അവിടെ കണ്ടു.ദിവ്യ അവരെ പിന്തുടർന്നു പോയി വൃദ്ധ ഒരു മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു തിന്നുന്നത് കണ്ടു.വിദ്യ ചോദിച്ചു വിശക്കുന്നുണ്ടോ? ഇല്ല വൃദ്ധയുടെ മറുപടി വന്നു.എന്നിട്ടും ദിവ്യ അവർക്കായി ഒരു ഇഡ്ഡലിയും വടയും വാങ്ങി.പ്രായമായ സ്ത്രീ ഭക്ഷണം കഴിക്കുമ്പോൾ ദിവ്യ അവരോട് അവരെക്കുറിച്ച് ചോദിച്ചറിഞ്ഞു.ദിവ്യ അവരോട് നിങ്ങൾ എവിടെ ഉള്ളതാണെന്ന് ചോദിച്ചപ്പോൾ അവർ വിരമിച്ച അദ്ധ്യാപികയാണെന്ന് അറിയിച്ചു.പേര് വത്സ വിരമിച്ചതിന് ശേഷം എന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് പോയി അവരുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് അവർ പറഞ്ഞു.അതിനാൽ അവർ റെയിൽവേ സ്റ്റേഷന് മുന്നിൽ യാചിക്കാൻ തുടങ്ങി.തുടർന്ന് ദിവ്യ നിറഞ്ഞ കണ്ണുകളോടെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.നല്ല വസ്ത്രവും ഭക്ഷണവും നൽകി.

വത്സ ടീചറെ കണ്ടെത്തിയ കുറിപ്പ് ഫേസ്ബുക്കിൽ പങ്കു വച്ചു. ടീച്ചറെ അറിയുന്ന ആരേലും അന്വേഷിച്ചു വന്നാലോ എന്ന് കരുതിയാണ് ദിവ്യ എസ് അയ്യർ അങ്ങനെ ചെയ്തത്.ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം മലപ്പുറം ഇസ്‌ലാമിക് പബ്ലിക് സ്‌കൂളിലെ വത്സ ടീച്ചറുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് കോളുകളുടെ പ്രവാഹം ആയിരുന്നു.ഞാൻ അവരുടെ ചിത്രം അപ്‌ലോഡ് ചെയ്‌തതിന് ശേഷം എന്റെ ഫോൺ റിംഗ് ചെയ്യുന്നത് നിന്നിട്ടില്ല.അവരുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് നിരവധി കോളുകൾ ലഭിച്ചു.അവരിൽ പലരും ഇപ്പോൾ അബുദാബിയിലും മലേഷ്യയിലുമാണ് താമസിക്കുന്നത്. മലപ്പുറത്തുള്ള അവരുടെ കുറച്ച് വിദ്യാർത്ഥികൾ തിരുവനന്തപുരത്തേക്ക് എടുക്കാൻ പോകുന്നുവെന്ന് പോലും പറഞ്ഞു.അവരുടെ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മികച്ച അദ്ധ്യാപികയായിരുന്നു എന്നാണ്.എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ദിവ്യ.സ്വന്തം മക്കൾ അവരെ ഉപേക്ഷിച്ചു പോയെങ്കിലും അവർ പഠിപ്പിച്ച കുട്ടികൾ അവരെ ഉപേക്ഷിച്ചില്ല ഗുരു ശിഷ്യ ബന്ധത്തിന്റെ മഹത്വം ആണിവിടെ വരച്ചു കാട്ടുന്നത്.

 

പോസ്റ്റിന്റെ പൂർണ രൂപം

ഇന്നു രാവിലെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനു മുന്നിൽ ഒരു സുഹൃത്തിനേം കാത്ത് നില്ക്കുകയായിരുന്നു.

മുഷിഞ്ഞ വസ്ത്രത്തിൽ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്.

തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾ താഴെ.
അടുത്തു നിന്ന മരത്തിൽ നിന്നും കൊമ്പുകൾ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതിൽ നിൽക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു.

“വിശക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു.

“ഇല്ല ” മറുപടി

“കഴിക്കാൻ വല്ലതും വേണോ?”

ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി.
“കയ്യിലുണ്ടോ “
അവർ വണ്ടിയ്ക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി.

“അമ്മ ഇവിടെ തന്നെ നിൽക്കണം.
ഞാൻ പോയി വാങ്ങി വരാം.”

“അതങ്ങു ദൂരെ പോണ്ടേ “

“വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.”

കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി
ഇഡലി വട വാങ്ങി തിരിച്ചെത്തി.

വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു.
ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു.

എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു.

മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായ വത്സ എന്നു പേരുള്ള ടീച്ചർ ആണിത്.

എയ്ഡഡ് സ്കൂൾ.
തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്.
ഒരു മകനുണ്ട്.

പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്.
5000 രൂപ പെൻഷനുണ്ട്.

പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിൽ!
ഇതാണ് ജീവിതം…

ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ…
പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ?

ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം .

എടുത്തോളൂ

“അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ “

ഫോണിൽ സമയം നോക്കി.
കൃത്യം 11.10

”ഇനി എങ്ങോട്ടാ ടീച്ചറെ “

“ശ്രീകണ്ഠേശ്വരത്ത് “

മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.

പറഞ്ഞത് മുഴുവൻ സത്യമാണോന്നറിയില്ല.
പക്ഷേ ഒന്നുറപ്പ് . ഇത് തെരുവിലെ ഭ്രാന്തിയല്ല.
വിദ്യാസമ്പന്നയായ ഒരധ്യാപിക തന്നെയാണിവർ.

ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവർ
പറഞ്ഞത് സത്യമാണെങ്കിൽ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അധ്യാപികയെ യോ ആ സ്കൂളോ തിരിച്ചറിഞ്ഞെങ്കിൽ …

Articles You May Like

x