എന്നിരുന്നാലും ഒരാളെ ഇത്രയുംകാലം കൂടെ കൂട്ടിയതിന് ആശംസകള്‍ ; ഗോപിസുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ വാക്കുകൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ഒരുപാടു മികച്ച പാട്ടുകളിലൂടെ സൗത്ത് ഇന്ത്യയിലെ സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി പുറത്തിറങ്ങിയ ഒട്ടനവധി സിനിമകൾക്ക് ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു സെലിബ്രിറ്റി കൂടിയാണ് ഇദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ ഗോപി സുന്ദറിനെ സംബന്ധിച്ചുള്ള ചർച്ചകളാണിപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. ഗോപി സുന്ദർ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് ഇത്തരത്തിൽ ഉള്ള ചർച്ചകൾക്ക് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.

അമൃത സുരേഷിനെ ചേർത്ത് നിർത്തി ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ തൻ്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്, അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്’ എന്ന കുറിപ്പോടെയായിരുന്നു ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത്. ഇരുവരും വിവാഹം കഴിച്ചു എന്നെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയാകുന്നത്. ആശംസകളും വിമർശനങ്ങളുമായി നിരവധി പേരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതിനുമുൻപെ അറിയപ്പെടുന്ന ഗായിക ഹിരൺമയിയുമായി ഗോപി സുന്ദർ റീലേഷൻഷിപ്പില്ലായിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ ഗായിക അമൃതയുമായി വിവാഹം വരെ എത്തിനിൽക്കുന്നത് . ഇതിനെല്ലാം മുൻപ് മറ്റൊരു വിവാഹജീവിതം ഗോപി സുന്ദറിനുണ്ടായിട്ടുണ്ട് . പ്രിയ എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര് . ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. തന്നെ നിയമപരമായി വേർപ്പെടുത്താത്തിടത്തോളം താൻ തന്നെയാണ് അദ്ദേഹത്തിൻ്റെ ഭാര്യയെന്ന് വെളിപ്പെടുത്തി ഹിരൺമയിയുമായി റീലേഷൻഷിപ്പിലായിരുന്നു. സമയത്ത് ആദ്യ ഭാര്യ പലവട്ടം രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ഹിരൺമയിയുമായി പിരിഞ്ഞു അമൃതയുമായി വിവാഹത്തിൽ എത്തിനിൽക്കുമ്പോൾ ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദർ ഒരിക്കൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രേദ്ധനേടുകയാണ്. കുറച്ചു കാലങ്ങൾക്കു മുൻപ് പ്രിയ തന്റെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഇങ്ങനെയാണ്, “എങ്ങനെയാണ് മീഡിയയിലൂടെ ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കൂ.. ഇത് ശരിയാണെങ്കില്‍… ഇതുവരെ കോടതിയെ ഇക്കാര്യം അയാള്‍ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഒരാളെ ഇത്രയുംകാലം കൂടെ കൂട്ടിയതിന് ആശംസകള്‍”, പ്രിയ ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ എഴുതിയ ഈ പോസ്റ്റ് ഇപ്പോൾ കൂടുതൽ പ്രസക്തമാവുന്നത് .

അഭയ ഹിരണ്‍മയിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ഗോപി സുന്ദർ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധിപേരാണ് ഇതേതുടർന്ന് രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടുവരുന്നത്. പക്ഷേ ഇതൊന്നും കാര്യമാക്കാതെ ഗോപി സുന്ദർ പുതിയ ജീവിതം ആരംഭിക്കുകയാണ്. അതേസമയം ഹിരണ്‍മയി തൻ്റെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ഹിരൺമയിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചും മനസിക പിന്തുണ നൽകിയും അപ്പോൾ രംഗത്തെത്തിയിരുന്നു.

Articles You May Like

x