സിനിമ ചിത്രീകരണത്തിനിടെ സുരേഷ് ഗോപി ആശുപത്രിയിൽ; വാർത്തകളോട് പ്രതികരിച്ച് അണിയറ പ്രവർത്തകർ

എന്നും സോഷ്യൽ മീഡിയയിലും സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. താരത്തിന്റെ വിശേഷങ്ങൾക്കൊക്കെ എന്നും ആരാധകരും ഏറെയാണ്. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങൾക്കെതിരെയും തുറന്ന നിലപാട് സോഷ്യൽ മീഡിയയിൽ അടക്കം പറഞ്ഞുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്താറുണ്ട്.അവക്കൊക്കെ വലിയ പ്രാധാന്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി പോലീസ് കഥാപാത്രങ്ങളെ എല്ലാകാലത്തും അനശ്വരനാക്കിയിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഇപ്പോൾ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രത്തെയും അതിനെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വാർത്തകളുമാണ് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

11 വർഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡ. ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ സുരേഷ് ഗോപി ആശുപത്രിയിലായി എന്നുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കു മുൻപ് പുറത്തുവന്നത്. ഇപ്പോൾ വാർത്തകളോട് പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. ഷൂട്ടിങ്ങിനിടെ പതിവ് പരിശോധനയ്ക്കാണ് അദ്ദേഹം ആശുപത്രിയിൽ പോയതെന്നും എല്ലാം പഴയ സ്ഥിതിയിലാണെന്ന് മനസ്സിലായതോടെ തിരികെ എത്തിയെന്നുമാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നും അണിയറ പ്രവർത്തകർ പറയുന്നു. 11 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ബിജുമേനോൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജെയ്സ് ജോസ്, രഞ്ജിത്ത് കങ്കൾ, രഞ്ജിനി, മാളവിക എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്

നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ബിഗ് ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം അഞ്ചാംപാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതിയ സിനിമ കൂടിയാണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുന്നതിനിടയാണ് സുരേഷ് ഗോപി ആശുപത്രിയിലായി എന്ന വാർത്ത പുറത്തുവന്നത്. പത്രം എന്ന സിനിമയ്ക്ക് ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡയ്ക്ക് അവകാശപ്പെടാൻ ഉണ്ട്. മാജിക് ഫ്രാൻസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്ര ത്തിന് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ ചലിപ്പിക്കുന്നത്.

Articles You May Like

x