എനിക്ക് രണ്ട് പെൺമക്കളാണ്, നാല് മാസം ഒക്കെ ആഹാരം കഴിക്കാതെ ഇരുന്നാൽ എന്തുചെയ്യും, ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ സങ്കടമാണ്, കവിയൂർ പൊന്നമ്മ മനസ്സ് തുറക്കുന്നു

മലയാള സിനിമയിൽ അമ്മ വേഷങ്ങൾ അവതരിപ്പിച് ആളുകളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് കവിയൂർ പൊന്നമ്മ. എന്നും ആളുകളുടെ മനസ്സിൽ കവിയൂർ പൊന്നമ്മ എന്ന് പറയുമ്പോൾ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ മുഖമാണ് ഓർമ്മ വരുന്നത്. അഭിനയത്തിൽ ഒരുപാട് സന്തോഷം ഉള്ള വ്യക്തി ആണെങ്കിലും ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ നിറഞ്ഞ കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ് കവിയൂർ പൊന്നമ്മ എന്ന് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. കുടുംബം പുലർത്താൻ വേണ്ടി അഭിനയത്തിലേക്ക് എത്തിയ താരത്തിനെപ്പറ്റി അടുത്തിടെ മകൾ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിനിടയിൽ അമ്മയോടൊപ്പം ഇരിക്കാൻ തനിക്ക് സമയം കിട്ടിയിട്ടില്ല എന്നായിരുന്നു മകളുടെ പരിഭവം. എന്നാൽ ഇപ്പോൾ പൊന്നമ്മ സഹോദരിയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

എൻറെ ഇളയ അനുജത്തിയുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്തിനായിരുന്നു എങ്ങനെയായിരുന്നു എന്ന് ഒന്നുമറിയില്ല. ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഇവിടെയൊക്കെ ചികിത്സിച്ചിട്ട് ഭേദമാകാത്തതാണ് എന്ന് കരുതി ഞാൻ അവളെ അമൃതയിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ചക്കാലം അവിടെയുണ്ടായിരുന്നു. ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല. അതുപോലെ എല്ലാം ചെയ്തു കൊടുത്തു. അസുഖം ഒന്നുമില്ല. എന്നാൽ അവൾ ആഹാരം കഴിക്കില്ലായിരുന്നു. അത് ആർക്കും അറിയാത്ത കാര്യമായിരുന്നു. നാലുമാസം ഒക്കെ ആഹാരം കഴിക്കാതിരുന്നാൽ എന്തുചെയ്യും. എന്തിനുവേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല. അവരുടെ മരണസമയം ഞാൻ വടക്കും നാഥന്റെ ഷൂട്ടിങ്ങിനായി ഋഷികേശിലായിരുന്നു.

പോകുന്നതിന്റെ തലേ ദിവസം കുറെ ചീത്ത ഒക്കെ പറഞ്ഞിട്ടാണ് പോയത്. പിന്നെ അതോർത്തിട്ട് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഞാൻ പോയി കഴിഞ്ഞപ്പോൾ അവൾ അത് പറഞ്ഞു കുറെ കരഞ്ഞിരുന്നു എന്നാണ് പിന്നീട് പറഞ്ഞത്. എൻറെ അടുത്ത് ഇരുന്നില്ല എന്നൊക്കെ അവൾ പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നെന്ന് പൊന്നമ്മ പറഞ്ഞു. നീ എന്തിനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്, കൊച്ചിനെ ഓർക്കേണ്ട എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ ഒരുപാട് ദേഷ്യപ്പെട്ടിരുന്നു. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം വരികയാണ്. രേണുകയ്ക്ക് ഒരു മോളാണ്. അവൾ എൻറെ കൂടെയാണ് നിധി. എനിക്ക് ഒരു മോളാണ് ബിന്ദു. അങ്ങനെ രണ്ടു മക്കളാണ് എനിക്ക് എന്നും പൊന്നമ്മ പറഞ്ഞു.

Articles You May Like

x