അച്ഛനെ ചെന്നൈയിലേക്ക് കൊണ്ടുപോകുവാൻ കമൽ ഹാസൻ തയ്യാറെടുത്തപ്പോഴാണ് ഡോക്ടർമാർ അതു പറഞ്ഞത്, അവസാന ആഗ്രഹം ബാക്കിയാക്കി അച്ഛൻ രണ്ടുദിവസത്തിനുശേഷം എല്ലാവരെയും വിട്ടുപിരിഞ്ഞു: സജി സോമൻ

അഭിനയകാലത്ത് ഉണ്ടായിരുന്ന കാലഘട്ടത്തിലെല്ലാം നടന കുലപതി എന്ന ഐക്കോനിക് താരം എന്നോ വിശേഷിപ്പിക്കാൻ കഴിയുമായിരുന്ന നടനായിരുന്നു സോമൻ. നായകനായും സഹനടനായും വില്ലനായും എല്ലാം നിറഞ്ഞ കയ്യടി തന്നെയാണ് സോമൻ നേടിയത്. സിനിമയിലെത്താൻ വൈകിയെങ്കിലും അഭിനയിച്ച കാലം അത്രയും തന്റേതായ ഒരു ആധിപത്യം സിനിമയിൽ ഉറപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സോമന്റെ മരണത്തിന് ശേഷമാണ് മകൻ സജി സോമൻ അഭിനയത്തിലേക്ക് കടന്നുവന്നത്. തന്നെ ഒരു നടൻ ആക്കുക എന്നത് അച്ഛൻറെ വലിയ ആഗ്രഹമായിരുന്നു എന്ന് സജി പറയുകയുണ്ടായി. പക്ഷേ താനൊരു നടനായതു കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നും സജി ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സജിക്ക് അച്ഛനെപ്പറ്റിയുള്ള ഓർമ്മകൾ ഇങ്ങനെ…ഒരിക്കൽ അച്ഛൻ സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ തിരുവനന്തപുരത്ത് ലൊക്കേഷനിൽ പോയി

അന്ന് അച്ഛൻ പറഞ്ഞു മോനെ നിന്നെയൊന്നു മേക്കപ്പിട്ട് കാണാൻ അച്ഛൻ ആഗ്രഹമുണ്ട് എന്ന്. അച്ഛൻ കാണാതെ ഞാൻ അവിടെ നിന്നും മുങ്ങി. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിന് ഇരുന്നപ്പോൾ ഈ സംഭവം ഓർത്ത് എനിക്ക് സങ്കടമായി. അച്ഛൻറെ വാക്കുകൾ ഓർക്കുമ്പോൾ എപ്പോഴും സങ്കടമാണ്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെയെ തിരിക്കുകയാണ് സജി. എങ്കിലും ഇത്തവണ ഇവിടെത്തന്നെ തുടരണമെന്നാണ് സജിയുടെ ആഗ്രഹം. അഭിനയരംഗത്ത് തുടരണം എന്ന് തീരുമാനിക്കുമ്പോഴും പ്രേക്ഷകരുടെ ആണല്ലോ അവസാനവാക്ക്. അവരുടെ സഹകരണം ഉണ്ടെങ്കിൽ നാട്ടിൽ തുടരും അല്ലെങ്കിൽ വീണ്ടും ഗൾഫിലേക്ക് പോകുമെന്ന് സജി പറയുന്നു.സോമനും കമൽഹാസൻ തമ്മിലുള്ള സൗഹൃദം വളരെയധികം പ്രശസ്തമാണ്.

സോമനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് ബഹുമാനത്തെക്കുറിച്ചും ഒക്കെ കമൽ പലപ്പോഴായി മനസ്സ് തുറന്നിട്ടുമുണ്ട്. നടൻ മധു സംവിധാനവും നിർമ്മാണവും നിർവഹിച്ച മാന്യശ്രീ വിശ്വാമിത്രയുടെ കൊറിയോഗ്രാഫർ ആയിരുന്നു കമൽഹാസൻ. അവിടെവച്ചാണ് സോമനും കമലും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. അച്ഛന് അസുഖം ഗുരുതരമായി എറണാകുളത്ത് ആശുപത്രിയിൽ കിടന്നപ്പോൾ കമൽ അങ്കിൾ ആശുപത്രിയിലെ ഡോക്ടർമാരുമായി നിരന്തരം ബന്ധപ്പെടുമായിരുന്നു. അച്ഛനെ ചെന്നൈയിൽ കൊണ്ട് ചെല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവസാനം ഒട്ടും യാത്ര ചെയ്യാവുന്ന സ്ഥിതി അല്ലെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ആഗ്രഹം വേണ്ടെന്നുവച്ചത്. പിന്നീട് ഒന്ന്, രണ്ട് ദിവസം മാത്രമായിരുന്നു അച്ഛൻ ജീവനോടെ ഇരുന്നതെന്ന് പറയുകയാണ് സജി സോമൻ

Articles You May Like

x