ഗർഭിണിയാണെന്ന് അറിഞ്ഞത് വളരെ വൈകി, എനിക്ക് ധ്വനിയുടെ പുറകെ നടക്കാൻ തന്നെ സമയം കിട്ടുന്നില്ല അപ്പോഴാണ് ഇതും, വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ച് മൃദുല
മിനിസ്ക്രീൻ പരമ്പരകളിലൂടെ എത്തി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് മൃദുല വിജയ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത മൃദുലവും ഭർത്താവ് യുവാക്കൃഷ്ണയ്ക്കും വലിയ ഒരു ആരാധക ബന്ധം തന്നെ സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ഉണ്ട്. നിരവധി പരമ്പരകളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന മൃദുല സ്റ്റാർ മാജിക് എന്ന ഷോയിലും നിറസാന്നിധ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തിന് മുൻപ് സ്റ്റാർ മാജിക്കൽ പങ്കെടുത്തിരുന്ന താരം വിവാഹശേഷം സജീവമായി തന്നെ അതിൽ ഇടപെടുകയുണ്ടായിരുന്നു. യുവയ്ക്കും മൃദുലയ്ക്കും ഒരു പെൺകുട്ടി പിറന്നിട്ട് ഒരു വർഷം പിന്നിടുകയാണ്. ധ്വനി കൃഷ്ണ എന്നാണ് കുഞ്ഞിന് ഇവർ പേര് നൽകിയിരിക്കുന്നത്. പ്രസവശേഷമുള്ള കാര്യങ്ങളും മറ്റ് വിശേഷങ്ങൾ ഒക്കെ മൃദുവാ എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും ആളുകളിലേക്ക് എത്തിക്കാറുണ്ട്
പ്രസവത്തിന് തനിക്കൊപ്പം ഏട്ടൻ ഉണ്ടായിരുന്നു എന്ന് മുൻപ് മൃദുല വ്യക്തമാക്കുകയുണ്ടായി. ഡോക്ടർ പറഞ്ഞതൊന്നും താൻ കേട്ടിരുന്നില്ല എന്നും ഏട്ടൻ പറഞ്ഞതാണ് കേട്ടതെന്നും ആണ് മൃദുല പറഞ്ഞത്. പ്രസവശേഷം മരുന്നുകൾ ഒക്കെ അലർജിയായിരുന്നതുകൊണ്ട് വേദന മാറ്റാൻ ഡോളോ മാത്രമാണ് കഴിച്ചതെന്നും താരം പറയുന്നു. ആദ്യത്തെ 15 ദിവസം വളരെയധികം ബുദ്ധിമുട്ടായിരുന്നു എന്നും ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങളാണ് അവയെന്ന് മൃദുല മനസ്സ് തുറക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് നാളായി വരുന്ന ചോദ്യത്തിൽ അധികവും മൃദുല രണ്ടാമതും വിവാഹിതയാണോ എന്നാണ്. എന്നാൽ താരം അതിനു മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ഏറ്റവും പുതിയ വീഡിയോയിൽ തന്റെ വീട്ടിലെ ഒരു പ്രസവത്തെ പറ്റിയാണ് മൃദുല തുറന്നു പറഞ്ഞിരിക്കുന്നത്
വീട്ടിലെ മുയൽ കുഞ്ഞ് ഏഴ് കുട്ടികളെ പ്രസവിച്ച വിശേഷമാണ് അത്. തന്നോട് ഒരുപാട് പേർ വീണ്ടും ഗർഭിണിയാണോ എന്ന് ചോദിക്കുന്നുണ്ട്. സഹപ്രവർത്തകർ അടക്കം പല പോസ്റ്റുകളും പങ്കുവെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു സംശയം ഉന്നയിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനും ഏട്ടനും അത് വ്യക്തമാക്കുമെന്നാണ് താരം പറയുന്നത്. ഏട്ടന് വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതിനോട് പ്രത്യേക കമ്പം തന്നെയാണ്. അങ്ങനെയാണ് രണ്ടു മുയൽ കുഞ്ഞുങ്ങളെ വാങ്ങിയത്. അതിൽ ഒരാൾ ഇപ്പോൾ 7 കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുകയാണ്. അവൾ ഗർഭിണിയാണെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായിരുന്നില്ല. രോമം ഒക്കെ പൊഴിയുന്നതു കണ്ടപ്പോഴാണ് സംശയം തോന്നിയത്. എനിക്ക് ധ്വനിയുടെ പിറകെ ഓടാൻ തന്നെ സമയം കിട്ടുന്നില്ല അതുകൊണ്ട് അച്ഛനാണ് പണി കിട്ടിയിരിക്കുന്നത് എല്ലാത്തിനെയും നോക്കേണ്ട ഉത്തരവാദിത്വം അച്ഛനാണെന്ന് മൃദുല പറയുന്നു.